HOME
DETAILS
MAL
എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ന്ന പ്രതി പിടിയില്‍
backup
May 08 2017 | 22:05 PM
ധര്‍മശാല: കഴിഞ്ഞ ഏപ്രില്‍ 30ന് രണ്ട് എ.ടി.എമ്മുകളില്‍ നിന്നായി 30 ലക്ഷം രൂപ കവര്‍ന്ന പ്രതി അമൃത്്സര്‍ സ്വദേശിയായ രാം ഗോപാലിനെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അഞ്ച് ലക്ഷം രൂപയുമായി പൊലിസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കാംഗ്ര ജില്ലയിലെ ജവാലാമുഖി, ഹരിപ്പൂര്‍ എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകള്‍ തകര്‍ത്ത് 30 ലക്ഷം രൂപ കവര്‍ന്നതായി പ്രതി സമ്മതിച്ചത്.
എ.ടി.എമ്മുകളിലെ സി.സി.ടി.വി കാമറകളില്‍ പെയിന്റടിച്ചശേഷം പൂട്ട് തകര്‍ത്ത് അകത്തു കയറിയാണ് പണം കവര്‍ന്നത്. മയക്കുമരുന്നിന് അടിമയാണ് പ്രതിയെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."