ദുരിതാശ്വാസ ക്യാംപുകള്‍ സി.പി.എം കൈയടക്കുന്നു: ഹസന്‍
കണ്ണൂര്‍: കേരളത്തിലെ പ്രളയ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കണ്ണൂരില്‍ ബൂത്ത് പിടിച്ചെടുക്കുന്നതു പോലെ സി.പി.എം കൈയടക്കുകയാണെന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയുടെ ഭാഗമായുള്ള ഡി.സി.സി നേതൃ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഇതേവരെ ദര്‍ശിക്കാത്ത പ്രളയ ദുരിതമാണു സംസ്ഥാനത്തുണ്ടായത്. പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ രാജ്യത്തെ എല്ലായിടത്തു നിന്നും സഹായ ഹസ്തങ്ങള്‍ അണമുറിയാതെ കേരളത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ദുരിതാശ്വാസ ക്യാംപിലേക്കു സാധനങ്ങളുമായി വന്ന ലോറികള്‍ വഴിയില്‍ തടഞ്ഞ് പാര്‍ട്ടി ഓഫിസിലേക്കു കടത്തിക്കൊണ്ടുപോയ സംഭവങ്ങള്‍ പലയിടത്തും ഉണ്ടായി. മുഖ്യമന്ത്രി അമേരിക്കയ്ക്കു ചികിത്സയ്ക്കു പോയതോടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച്ചു. കൂട്ടുത്തരവാദിത്വമില്ലാത്ത മന്ത്രിമാര്‍ പരസ്പരം പഴിചാരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ദുരിതബാധിതര്‍ക്കു സഹായധനം നല്‍കുന്നതില്‍ പോലും സര്‍ക്കാര്‍ വിവേചനം കാട്ടുകയാണ്. ദുരിതത്തില്‍പ്പെട്ടവര്‍ക്കു 48 മണിക്കൂറിനകം സഹായധനം നല്‍കുമെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതേവരെ പണം നല്‍കിയില്ലെന്നും ഹസന്‍ ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. മുന്‍മന്ത്രി കെ. സുധാകരന്‍, എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, തമ്പാനൂര്‍ രവി, എന്‍. സുബ്രഹ്മണ്യന്‍, വി.എ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, കെ. സുരേന്ദ്രന്‍, പ്രൊഫ. എ.ഡി മുസ്തഫ, കെ.ടി കുഞ്ഞഹമ്മദ്, എ.പി അബ്ദുല്ലക്കുട്ടി, എം. നാരായണന്‍കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, മമ്പറം ദിവാകരന്‍, സോണി സെബാസ്റ്റ്യന്‍, എം.പി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ തില്ലങ്കേരി, എം.പി മുരളി, വി.എന്‍ ജയരാജ്, സജീവ് മാറോളി, വി. സുരേന്ദ്രന്‍, കെ. പ്രഭാകരന്‍, ചാക്കോ പാലക്കലോടി, കെ.പി പ്രഭാകരന്‍, കെ.സി മുഹമ്മദ് ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."