HOME
DETAILS

പ്രതികാരമല്ല, നീതിയാണ് വേണ്ടത്, എന്റെ പെണ്‍മക്കള്‍ ഇന്ത്യയില്‍ സുരക്ഷിതരാവണം- ബില്‍ക്കീസ് ബാനു

  
backup
May 09 2017 | 08:05 AM

bilkees-banu

ന്യൂഡല്‍ഹി: 'എനിക്ക് നീതി വേണം. പ്രതികാരം ചെയ്യേണ്ട. എന്റെ പെണ്‍മക്കള്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതരായി വളരാന്‍ കഴിയണം'- ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗത്തിന്റെ ഇര ബില്‍ക്കീസ് ബാനുവിന്റ വാക്കുകളാണിത്. തലസ്ഥാന നഗരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയാിരുന്നു അവര്‍.

താന്‍ അനുഭവിച്ച ദുരന്തത്തിന് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹിച്ചതെങ്കിലും മുംബൈ ഹൈക്കോടതി വിധിയില്‍ തൃപ്തയാണെന്നും ന്യായാധിപന്മാരോട് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. വിധിയ്ക്ക് ശേഷം ഭരണഘടനയിലും നിയമ വ്യവസ്ഥയിലുമുള്ള വിശ്വാസം വര്‍ദ്ധിച്ചുവെന്നു ബില്‍ക്കിസ് ബാനു കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കേസിലെ വിധിയുമായി തുലനം ചെയ്യുമ്പോള്‍ നീതി ലഭിച്ചു എന്ന് കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ ബില്‍ക്കിസ് ബാനു തയ്യാറായില്ല.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പേടി കാരണം തങ്ങള്‍ ഇരുപത്തഞ്ചോളം വീടുകളില്‍ മാറിത്താമസിച്ചെന്ന് അവര്‍ പറഞ്ഞു. 2008ല്‍ കുറ്റം ചെയ്തവരെ ട്രയല്‍ കോടതി കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടും അവര്‍ക്ക് പരോള്‍ നല്‍കിയ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനത്തെ ബാനു ചോദ്യം ചെയ്തു.

'അവര്‍ പരോളില്‍ ഇറങ്ങുമ്പോഴെല്ലാം ഭയമായിരുന്നു. അവര്‍ യോഗങ്ങള്‍ ചേരുകയും ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലിസിലൊന്നും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. അവര്‍ തന്നെ കുറ്റക്കാരാണല്ലോ. കുറ്റം ചെയ്ത പൊലിസുകാരെ ശിക്ഷിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്.'- ബാനു കൂട്ടിച്ചേര്‍ത്തു.

പുതിയ തുടക്കമാണ് ആഗ്രഹിക്കുന്നത്. മക്കളെ പഠിപ്പിക്കണം. മകളെ വക്കീലാക്കാനാണ് ആഗ്രഹം. ഇത്രയും നാളത്തെ കയ്‌പേറിയ അനുഭവത്തില്‍ നിന്നാണ് ഈ ആഗ്രഹമുണ്ടായതെന്നും അവര്‍ പറഞ്ഞു.  

പുതിയ തുടക്കമെന്നത് ഇന്ന് അത്ര എളുപ്പമല്ലെന്ന് ബില്‍ക്കീസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് പറഞ്ഞു. തങ്ങളുടെ പരമ്പരാഗത വ്യാപാരം പശുവളര്‍ത്തലും വില്‍ക്കലുമാണെന്നും ഇപ്പോള്‍ തങ്ങളെ ഇറച്ചിവെട്ടുകാരായി മാത്രമാണ് കാണുന്നതെന്നും യാക്കൂബ് ചൂണ്ടിക്കാട്ടി. ജോലി ചെയ്യുമ്പോള്‍ ആക്രമിക്കപ്പെടും എന്ന് ഭയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസിന്റെ മൂന്ന് വയസ് പ്രായമുളള മകളടക്കം പതിനാല് പേരെ ആക്രമികള്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 2008 ല്‍ മുബൈ പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 2016 ഒക്ടോബറില്‍ സി.ബി.ഐ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ പ്രതികളായ ജസ്വന്ത് നായി, ഗോവിന്ദ് നായി, സൈലേഷ് ഭട്ട് എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  12 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  12 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  12 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago