HOME
DETAILS

അവകാശങ്ങള്‍ മുന്നാക്ക മേലാളന്മാര്‍ തട്ടിയെടുത്താലും, മറ്റൊരു പിന്നാക്കക്കാരന് കിട്ടരുതെന്ന വാശിയിലാണ് പിന്നാക്കക്കാരുടെ മിശിഹമാര്‍- സത്താര്‍ പന്തല്ലൂര്‍

  
backup
October 11 2020 | 15:10 PM

sathar-panthalloor-on-reservation

 

സര്‍ക്കാര്‍ സര്‍വിസില്‍ മുന്നാക്ക സംവരണത്തിനു സംസ്ഥാന മന്ത്രിസഭയുടെ അവസാന വിജ്ഞാപനവും വരാന്‍ പോവുന്നു. പാവപെട്ടവന്‍ എന്നു പറഞ്ഞു, രണ്ടര ഏക്കര്‍ ഭൂമിയും നാലു ലക്ഷം വാര്‍ഷിക വരുമാനവുമുള്ളവര്‍ക്ക്, ഓപണ്‍ ക്വാട്ടയില്‍ നിന്ന് 10 ശതമാനം സംവരണം നല്‍കാനൊരുങ്ങുന്നു. എല്ലാവര്‍ക്കും തുല്യമായി കിട്ടേണ്ടതിന്റെ 10ശതമാനം നഷ്ടപ്പെടുന്നു. പക്ഷേ, ഇവിടെ ആര്‍ക്കും ഒരു കുലുക്കവുമില്ല.

സംവരണം എന്നത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ ഭരണ പങ്കാളിത്തത്തിലേക്ക് എത്തിക്കാന്‍ ഭരണഘടന ശില്‍പികള്‍ കണ്ടെത്തിയ താല്‍ക്കാലിക വഴിയാണ്. സാമ്പത്തിക പ്രയാസം തീര്‍ക്കുകയല്ല അതിന്റെ അടിസ്ഥാന ലക്ഷ്യം. സാമൂഹിക വിവേചനങ്ങള്‍ കൊണ്ട് മുഖ്യാധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് പൊതുധാരയില്‍ എത്താനുള്ള വഴിയാണത്. അതിനെയാണ് ഒരു തരത്തിലുള്ള സമൂഹിക വിവേചനത്തിനും ഇരകളാകാത്ത മുന്നാക്ക വിഭാഗത്തിനു നീക്കിവയ്ക്കുന്നത്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ എല്ലാ വിഭാഗത്തിനും ലഭിക്കേണ്ട 10 ശതമാനം നഷ്ടമാകുന്നു എന്നതാണ് അതിന്റെ ഫലം. നിലവില്‍ സര്‍ക്കാര്‍ സര്‍വീസുകളിലെല്ലാം, ജനസംഖ്യയില്‍ പിന്നാക്കമായിട്ടും മുന്നാക്കക്കാരുടെ ആധിപത്യമാണ്. അവര്‍ക്ക് ഇനി 10 ശതമാനം സംവരണം കൂടി നല്‍കുന്നതോടെ, എല്ലാ മുന്നാക്കകാര്‍ക്കും സര്‍ക്കാര്‍ ജോലി ഉറപ്പ് വരുത്തുകയാണ് ഗവണ്‍മെന്റ്. അഥവാ മുന്നാക്കക്കാരുടെ ആധിപത്യം ഒരിക്കലും ഇവിടെ അവസാനിക്കില്ലെന്ന സന്ദേശം നല്‍കുകയാണവര്‍.

പിന്നാക്ക ജനവിഭാഗങ്ങള്‍ അസംഘടിതരും സമ്മര്‍ദ്ദശക്തികളുമല്ലെന്ന ധാരണയിലാണ് സര്‍ക്കാര്‍ ഈ ധിക്കാരം മുഴുവന്‍ കാട്ടിക്കൂട്ടുന്നത്. തങ്ങളുടെ അവകാശങ്ങള്‍ മുന്നാക്ക മേലാളന്മാര്‍ തട്ടിയെടുത്താലും, മറ്റൊരു പിന്നാക്കക്കാരന് കിട്ടരുതെന്ന വാശിയിലാണ് പിന്നാക്കക്കാരുടെ മിശിഹമാര്‍. കൊല്ലത്തെ ഓപ്പണ്‍ സര്‍വകലാശാലയുടെ വി.സി ആയി ഒരു ന്യൂനപക്ഷ പിന്നാക്കവിഭാഗത്തില്‍ പെട്ടയാള്‍ വന്നപ്പോള്‍, അതിനെതിരെ പച്ചയ്ക്ക് വര്‍ഗീയത വിളമ്പി രംഗം കലുഷമാക്കുന്ന വെള്ളാപളളിമാര്‍ അതിന്റെ ഒടുക്കത്തെ ഉദാഹരണമാണ്. ആ സ്ഥാനത്ത് ഒരു മുന്നാക്കക്കാരന്‍ വന്നാല്‍ ഇവര്‍ക്കൊന്നും ഒരു ജാതി പ്രശ്‌നവും ഇല്ലതാനും. വലിയ യുക്തി ഉപയോഗിച്ചു 'സംവരണം തന്നെ മഹാ പാപമാണെന്നു' പറയുന്നവരും മുന്നാക്ക സംവരണ കാര്യത്തില്‍ മൗനമാണ്.

പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങേണ്ട പ്രതിപക്ഷത്തിന്റെ ശ്രദ്ധ മറ്റു പലതിലുമാണ്. തങ്ങളെ 'താക്കോല്‍ സ്ഥാന'ങ്ങളിലേക്ക് പ്രതിഷ്ഠിക്കുന്ന മുന്നാക്ക തമ്പുരാക്കന്മാരെ പിണക്കിയാല്‍ അധികാരത്തിലെത്താനാവില്ലെന്ന ആശങ്കയാണവര്‍ക്ക്. ഭരണത്തിലിരിക്കുന്നവരുടെ കാര്യമാണ് മഹാ കഷ്ടം. പീഢിത പിന്നാക്ക ജന വിഭാഗങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷം, ഇവിടത്തെ ജാതീയതയെയും സാമൂഹിക വിവേചനത്തെയും മാന്യമായി അഭിസംബോധ ചെയ്യാന്‍ ഇന്നോളം അവര്‍ക്ക് സാധിച്ചിട്ടില്ല എന്നതു തന്നെ കാരണം. എല്ലാത്തിനെയും സാമ്പത്തിക മാനദണ്ഡങ്ങള്‍ വെച്ചു അളക്കുന്ന അബദ്ധമാണ് അവരുടേത്. ഇവിടെയും അവര്‍ത്തിക്കുന്നത് അതു തന്നെ. കേരളത്തിലെ ഇടതുപക്ഷത്തിന്റെ വേട്ടു ബാങ്ക് പിന്നാക്ക ജനവിഭാഗങ്ങളായിട്ടും, അവരെ അവഗണിച്ചു മുന്നാക്കക്കാരുടെ പിന്നാലെ പായാനുളള സര്‍ക്കാര്‍ ശ്രമം ഇടതു പ്രത്യയശാസ്ത്ര പരാജയം കൂടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago