ലുലു ഗ്രൂപ്പിന്റെ 171ാമത് ശാഖ ബഹ്‌റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു; ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ഔട്ട്‌ലറ്റുകള്‍ കൂടി ബഹ്‌റൈനിലാരംഭിക്കും
മനാമ: ലുലു ഗ്രൂപ്പിന്റെ 171ാം ശാഖയും ബഹ്‌റൈനിലെ എട്ടാമത്തെതുമായ ഹൈപ്പര്‍മാര്‍ക്കറ്റ് ബഹ്‌റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മുഹറഖ് സെന്‍ട്രലില്‍ 9000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണ് നിര്‍വഹിച്ചത്.
ചടങ്ങില്‍ ബഹ്‌റൈന്‍ ടൂറിസം വ്യവസായ വാണിജ്യ മന്ത്രി സയിദ് അല്‍ സയാനി, ബഹ്‌റൈന്‍ നിര്‍മാണ മുനിസിപ്പാലിറ്റി മന്ത്രി ഇസ്സാം ബിന്‍ അബ്ദുല്ല ഖലാഫ്, മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി, ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ ദൈജ് ആല്‍ ഖലീഫ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി , ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫീ രൂപാവാല, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ലുലു ബഹ് റൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപവാല തുടങ്ങിയവരും സന്നിഹിതരായിരുന്നു.
2020 ഓടെ ജിസിസിയിലെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലുമായി പുതിയ 32 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിങ്് മാളുകളും കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
ഇതില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ഔട്ട്‌ലറ്റുകള്‍ കൂടി ബഹ്‌റൈനില്‍ തുറക്കുമെന്നും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വളര്‍ച്ചക്ക് പിന്തുണ നല്‍കുന്ന ബഹ് റൈന്‍ ഭരണാധികാരികള്‍ക്കും ജനതക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."