പ്രതിഭോത്സവത്തിനു ഇന്ന് തുടക്കം
പുതുക്കാട്: എസ്.എസ്.എ കൊടകര ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് മണ്ഡലം തലത്തില്‍ നടത്തുന്ന പ്രതിഭോത്സവത്തിനു ഇന്ന് മുപ്ലിയം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാവും.
രാവിലെ 10 ന് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ശനിയാഴ്ച വരെ സാഹിത്യം, ശില്‍പം, ചിത്രകല അഭിനയം, ആലാപനം എന്നിങ്ങനെ പത്ത് സെഷനുകളിലായി ശില്‍പശാലകള്‍ നടക്കും. വിവിധ വിഷയങ്ങളിലെ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. മുപ്ലിയം ജി.എച്ച്.എസ്.എസിലെ 8, 9 ക്ലാസ്സുകളിലെ 100 കുട്ടികള്‍ ശില്‍പശാലകളില്‍ പങ്കെടുക്കും. മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ടാലന്റ് ലാബ് ആക്കി മാറ്റാനുള്ള പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് കൂടിയാണിത്. സമാപന സമ്മേളനം ശനിയാഴ്ച രണ്ടരക്ക് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."