പ്രഭാഷണകലകള്‍ ഉപയോഗപ്പെടുത്തണം: സമദ് മുട്ടം
കണ്ണൂര്‍: ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിനും സാമൂഹികതിന്മകള്‍ ഇല്ലാതാക്കാനും പ്രഭാഷണകല പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയാറാകണമെന്നു ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുസമദ് മുട്ടം.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാതല പ്രസംഗ, പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ നീര്‍ച്ചാല്‍ ബിദായത്തുല്‍ ഉലൂം മദ്‌റസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളെ തെറ്റില്‍നിന്ന് അകറ്റാനും നന്മയിലേക്കു കൊണ്ടുവരാനും പ്രവാചകന്മാരും മഹത്തുക്കളും പ്രസംഗകലയെയും രചനാ പാടവത്തെയും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സമദ് വ്യക്തമാക്കി.
അബ്ദുല്‍ലത്തീഫ് എടവച്ചാല്‍ അധ്യക്ഷനായി. വിജയികള്‍ക്കുള്ള സമ്മാനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനസെക്രട്ടറി ഷഹീര്‍ പാപ്പിനിശ്ശേരിയും കാഷ് അവാര്‍ഡ് അഷ്‌റഫ് ബംഗാളിമുഹല്ലയും സര്‍ട്ടിഫിക്കറ്റ് വിതരണം മുസ്‌ലിഹ് മഠത്തിലും മുഅല്ലിം ആനുകൂല്യം കെ.കെ സുബൈറും വിതരണം ചെയ്തു. അബ്ദുസലാം ഇരിക്കൂര്‍, ബഷീര്‍ എട്ടിക്കുളം, മുസ്തഫ കൊട്ടില, അലി ഇരിട്ടി, ഹംസ മയ്യില്‍, ഷാഫി ഫൈസി, റഹ്മത്തുല്ല വളപട്ടണം, അഷ്‌റഫ് കമ്പില്‍, വദൂദ് സിറ്റി, സാജിദ് മാടായി, കെ.വി ഇബ്രാഹിം മൗലവി, ബഷീര്‍ പുളിങ്ങോം, നവാസ് ദാരിമി, അബ്ദുല്‍റഷീദ് അസ്ഹരി സംസാരിച്ചു. പ്രസംഗ മത്സര വിജയികള്‍: 1. പി.കെ ഫഹദ് മുഹമ്മദ് (കണ്ണൂര്‍ റെയിഞ്ച്), മുഹമ്മദ് മിഷ്ഹല്‍ (കണ്ണൂര്‍സിറ്റി), 3. മുഹമ്മദ് റിദാന്‍ (പാനൂര്‍). പോസ്റ്റര്‍രചനാ മത്സരം: 1. മിസ്അബ് (പാപ്പിനിശ്ശേരി), 2. മുഹമ്മദ് ഫസ (പാറാട്), പി. മുഹമ്മദ് (പാനൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."