സദാചാര ബോധം തകര്‍ക്കാന്‍ ജുഡീഷ്യറികള്‍ കൂട്ടുനില്‍ക്കരുത്: വിസ്ഡം റൂട്ട്‌സ് ശില്‍പശാല
എടത്തനാട്ടുകര : സമത്വത്തിന്റെയും വ്യക്തിസ്വാതന്തൃത്തിന്റെയും മറവിലുള്ള കോടതി വിധികള്‍ മനുഷ്യബന്ധങ്ങളുടെ പവിത്രതയെയും സദാചാര ബോധത്തെയും പരിഹാസ്യമാക്കുന്നതും അപലപനീയവുമാണെന്ന് എടത്തനാട്ടുകര കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ നടന്ന വിസ്ഡം എടത്തനാട്ടുകര ഏരിയ റൂട്ട്‌സ് ശില്‍പശാല അഭിപ്രയപ്പെട്ടു.
നാളിതു വരെ രാജ്യം പുലര്‍ത്തിപോന്ന സദാചാര ബോധത്തില്‍ നിന്നും പിന്നോട്ട് പോകരുത്. ലൈംഗിക അരാജകത്വത്തിന് വഴിയൊരിക്കില്ലെന്ന്ഉറപ്പു വരുത്താനും മൂല്യങ്ങളെ തകര്‍ക്കാതിരിക്കാനും ഇത്തരം കാരൃങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കി അര്‍ഹരിലേക്ക് സഹായങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിപുലമാക്കണമെന്നും ശില്‍പശാല ആവശ്യപ്പെട്ടു. മനുഷ്യ മനസ്സുകളില്‍ സൗഹാര്‍ദ്ദത്തിന്റെ പുതു നാമ്പുകള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം യൂത്ത് വിംഗ്, വിസ്ഡം സ്റ്റുഡന്റ്‌സ് വിംഗ് എടത്തനാട്ടുകര, അലനല്ലൂര്‍ മണ്ഡലം സമിതികള്‍ സംയുക്തമായി എടത്തനാട്ടുകര കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിസ്ഡം റൂട്ട്‌സ് ഏരിയ ശില്‍പശാല സമാപിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ശില്‍പശാല ഉല്‍ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷറര്‍ അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷനായി.
പി. ഹംസക്കുട്ടി സലഫി, താജുദ്ദീന്‍ സ്വലാഹി, പി. യു. സുഹൈല്‍ ക്ലാസ്സെടുത്തു. ഒ. മുഹമ്മദ് അന്‍വര്‍, കെ. അര്‍ഷദ് സ്വലാഹി, ഫിറോസ് ഖാന്‍ സ്വലാഹി, ഹംസ മാടശ്ശേരി, സാദിഖ് ബിന്‍ സലീം, സ്വലാഹുദ്ദീന്‍, വി. അന്‍വര്‍, എം. ഹിദായത്ത്, കെ. പി. ഉണ്ണീന്‍ വാപ്പു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."