HOME
DETAILS
MAL
ട്യൂഷന് സെന്ററുകള്‍ക്ക് ഇളവ് പരിശോധിക്കണം: കമ്മിഷന്
backup
October 13 2020 | 01:10 AM
കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴുമാസം മുമ്പ് അടച്ചുപൂട്ടിയ ട്യൂഷന്, കംപ്യൂട്ടര്‍ സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ ഉടമകള്‍ക്ക് സംഭവിച്ച ഭീമമായ നഷ്ടം മുന്‍നിര്‍ത്തി സമാശ്വാസം നല്‍കാനോ നടപടിയെടുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. റവന്യൂ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ട്യൂഷന്, കംപ്യൂട്ടര്‍ സെന്റര്‍ ഉടമകള്‍ അനുഭവിക്കുന്ന ദുരിതം സര്‍ക്കാര്‍ കാണാതെ പോകരുതെന്നു കമ്മിഷന്
ചൂണ്ടിക്കാട്ടി. വിവിധ മേഖലകള്‍ക്കു സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ട്യൂഷന് സെന്ററുകള്‍ക്ക് ഇളവ് നല്‍കാത്തതു കാരണം ഉടമകള്‍ പട്ടിണിയിലാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി ഡോ. ഷാഹുല്‍ഹമീദ് സമര്‍പ്പിച്ച പരാതിയിലാണു കമ്മിഷന് ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."