HOME
DETAILS

നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്

  
backup
October 13 2020 | 01:10 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d
 
 
തിരുവനന്തപുരം: ഭരണത്തിന്റെ അവസാന നാളുകളില്‍ വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ സര്‍വിസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ നിയമവിരുദ്ധമായ നിയമനങ്ങള്‍, സ്ഥിരപ്പെടുത്തല്‍ എന്നിവ അനുവദിക്കരുതെന്ന് സഹപ്രവര്‍ത്തകരായ ഐ.എ.എസുകാര്‍ക്ക് അവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ നിര്‍ദേശം നല്‍കി. നിയമവിരുദ്ധ നിയമനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പി.ഡി.എഫും ഇതോടൊപ്പം പോസ്റ്റ് ചെയ്തു. 
ഭരണത്തിന്റെ അവസാന മാസങ്ങളിലേക്കു കടന്നതോടെ നിയമനങ്ങള്‍ക്കും സ്ഥിരപ്പെടുത്തലിനും അനുവാദം ചോദിച്ചുകൊണ്ട് അനേകം ഫയലുകളാണ് ധനവകുപ്പിലെത്തുന്നത്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ലക്ഷ്യമാക്കിയുള്ള നിയമവിരുദ്ധ ശുപാര്‍ശകളൊന്നും അനുവദിക്കരുതെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. 
നിയമനങ്ങള്‍ സംബന്ധിച്ച നിയമപരമായ ഉത്തരവാദിത്വങ്ങളുടെ പട്ടിക അയയ്ക്കുന്നു, ഇത് എല്ലാവരും ശ്രദ്ധിക്കുക എന്ന മുഖവുരയോടെയാണ് കുറിപ്പിട്ടിരിക്കുന്നത്. 
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദം, മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിനു നേരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍, ലൈഫ് മിഷന്‍ സി.ഇ.ഒയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത് എന്നിവയെല്ലാം ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ അസ്വസ്ഥതയും ആശങ്കയുമുണ്ടാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം നിയമനങ്ങള്‍ നടത്തിയാല്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നുമാണ് മറ്റു മുതിര്‍ന്ന ഐ.എ.എസുകാരുടെ അഭിപ്രായം.
ഈ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞാല്‍ അടുത്ത സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണം പ്രഖ്യാപിച്ചാലോ വിജിലന്‍സ് കേസുകള്‍ വന്നാലോ ഉദ്യോഗസ്ഥരായിരിക്കും പ്രധാന പ്രതികളാകുകയെന്നും അത് ഇപ്പോഴേ ശ്രദ്ധിച്ചാല്‍ കുരുക്കില്‍ പെടാതെ സര്‍വിസ് പൂര്‍ത്തിയാക്കാമെന്നും ഐ.എ.എസുകാര്‍ പറയുന്നു. പല വകുപ്പു സെക്രട്ടറിമാരും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സന്ദേശത്തോട് യോജിച്ചുകൊണ്ട് ഗ്രൂപ്പില്‍ പ്രതികരിച്ചിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates: ഇന്ന് മഴയില്ല, യുഎഇയില്‍ ഈയാഴ്ച താപനില ഉയരും

uae
  •  17 days ago
No Image

ഛത്തീസ്‌ഗഡിൽ അജ്ഞാത രോഗം; ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ട് ഒരു മാസത്തിനിടെ 13 പേർ മരിച്ചു

National
  •  17 days ago
No Image

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; യുവാവും ഒപ്പം

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-06-03-2025

latest
  •  17 days ago
No Image

2025 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം; ആവശ്യമായ പുതിയ രേഖകൾ അറിയാം

National
  •  17 days ago
No Image

'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്

latest
  •  17 days ago
No Image

വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

Football
  •  17 days ago
No Image

മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  17 days ago
No Image

നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു

National
  •  17 days ago
No Image

നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി

Kerala
  •  17 days ago