സര്‍ക്കാരുണ്ടാക്കാന്‍ എന്‍.ഡി.എയ്ക്ക് രാഷ്ട്രപതിയുടെ ക്ഷണം
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍.ഡി.എയ്ക്ക് രാഷ്ട്രപതിയുടെ ക്ഷണം. നേരത്തേ നരേന്ദ്രമോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് എം.പിമാരുടെ പിന്തുണക്കത്ത് മോദി രാഷ്ടപതിക്ക് കൈമാറിയിരുന്നു.
എന്‍.ഡി.എയുടെ ലോക്സഭാ കക്ഷി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തിരുന്നു. എന്‍ഡിഎ നേതൃയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. വൈകിട്ട് നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന യോഗം ആറു മണിയോടെയാണ് തുടങ്ങിയത്. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മോദി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രാജിക്കത്ത് കൈമാറിയിരുന്നു.
മോദിയുടെ പേര് പാര്‍ട്ടി അധ്യക്ഷനായ അമിത്ഷായാണ് നിര്‍ദേശിച്ചത്. രാജ്നാഥ് സിംഗും നിധിന്ഘഡ്കരിയും പിന്തുണച്ചു. യോഗത്തില്‍ എന്‍.ഡി.എ ഘടകകക്ഷി നേതാക്കളെല്ലാം നരേന്ദ്രമോദിയെ അഭിനന്ദിച്ചു.
ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."