നിരവധി കഞ്ചാവ് മോഷണ കേസുകളിലെ പ്രതി 'തല ഷാജി' പിടിയില്‍
അങ്കമാലി: നിരവധി കഞ്ചാവ് മോഷണ കേസുകളിലെ പ്രതി പിടിയില്‍. അടിച്ചിലി ഷാജി (തല ഷാജി) എന്നറിയപ്പെടുന്ന മേലൂര്‍ കുന്നപ്പിള്ളി ചക്കാലക്കല്‍ വീട്ടില്‍ കുമാരന്‍ മകന്‍ സി.കെ ഷാജി (40) ആണ് അങ്കമാലി എക്‌സൈസിന്റെ പിടിയിലായത്. അങ്കമാലി പാലിശേരി ഭാഗത്തുനിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ കൈയില്‍നിന്നും 102 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അങ്കമാലി എക്‌സൈസ് പാലിശ്ശേരി ഭാഗത്ത് പെട്രോളിങ് നടത്തുന്ന സമയത്ത് കഞ്ചാവ് മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിന് വേണ്ടി എത്തിയപ്പോഴാണ് ഷാജി പിടിയിലാകുന്നത്. ഇതിനുമുമ്പ് 2017 ല്‍ ഇയാളെ കഞ്ചാവുമായി അങ്കമാലി എക്‌സൈസ് പിടികൂടിയിട്ടുണ്ട്. ഇരുപത് വര്‍ഷമായി ഇയാള്‍ കഞ്ചാവ് കച്ചവടം ചെയ്യാന്‍ തുടങ്ങിയിട്ട്. ചാലക്കുടി പൊലിസ് സ്റ്റേഷനിലും എക്‌സൈസ് റേഞ്ചിലുമായി നിരവധി കഞ്ചാവുകേസിലും മോഷണ കേസുകളിലുമായി ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്.
കേസുകള്‍ പലതും കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവരുന്നത്. എല്ലാ മാസവും നാല് കിലോ കഞ്ചാവാണ് കൊണ്ടുവരുന്നത്. ബസ് മാര്‍ഗം എത്തിച്ച് വെള്ളം കയറാത്ത രീതിയില്‍ പ്ലാസ്റ്റിക്ക് കവറിട്ട് മൂടി സെല്ലോടേപ്പ് ഒട്ടിച്ച് മണ്ണിനടിയില്‍ കുഴിച്ചിട്ടാണ് സുക്ഷിക്കുന്നത്. ആവശ്യാനുസരണം ചെറിയ പൊതികളിലാക്കി ഒരു പൊതിക്ക് 500,1000 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഇടപാടുകരെ ഫോണില്‍ വിളിച്ചാണ് ഷാജി കഞ്ചാവ് കൈമാറാറുള്ളത്. എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഷാജി കൂടുതലായി കഞ്ചാവ് വില്‍പ്പന നടത്താറുള്ളത്.
തല എന്ന ഇരട്ടപേരിലാണ് ഷാജി അറിയപ്പെടുന്നത്. ഷാജിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി.അങ്കമാലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസറായ സി.എന്‍ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിര്‍മാരായ എസ്.ബാലു, പി.എന്‍ സുരേഷ്ബാബു, പി.പി ഷിവിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസറായ ടി.എ ഫൗസിയ, എക്‌സൈസ് ഡ്രൈവര്‍ എ.ജെ സക്കീര്‍ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."