മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കും വൈദ്യുതി കണക്ഷന്‍
തൊടുപുഴ: മൂന്നാറിലെ കൈയേറ്റ മാഫിയക്ക് ഒത്താശ പാടി കെ.എസ്.ഇ.ബി യുടെ വിവാദ ഉത്തരവ്. വന്‍കിട കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് നിര്‍ബന്ധമായിരുന്ന റവന്യു വകുപ്പ് എന്‍.ഒ.സി ഇനി വേണ്ട.
ഇതുസംബന്ധിച്ച് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് ഉത്തരവ് പുറപ്പെടുവിച്ചു. അപേക്ഷയുമായി വരുന്ന എല്ലാ കെട്ടടിങ്ങള്‍ക്കും ഇനി വൈദ്യുതി കണക്ഷന്‍ നല്‍കും. എന്നാല്‍ ഇത്തരത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് നിയമ വിരുദ്ധമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി എടുക്കുമെന്നും ഉത്തരവിനെതിരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളം സബ് കലക്ടറായിരിക്കെയാണ് റവന്യു എന്‍.ഒ.സി നിര്‍ബന്ധമാക്കിയത്. കണ്ണന്‍ദേവന്‍ ഹില്‍സ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തമ്പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍, ആനവിലാസം എന്നിങ്ങനെ ഏഴ് വില്ലേജുകളിലാണ് റവന്യു വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കുന്നത്. ഇതിനെതിരെ സി.പി.എം ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരം സംഘടിപ്പിച്ചിരുന്നു. പിന്നീട് വന്‍കിട ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാത്രം നിയമം ബാധകമാക്കി ഉത്തരവ് തിരുത്തി. ഈ ഉത്തരവിലാണ് കെ.എസ്.ഇ.ബി വെള്ളം ചേര്‍ത്തിരിക്കുന്നത്.
വൈദ്യുതി കണക്ഷനും പഞ്ചായത്ത് നല്‍കുന്ന ബില്‍ഡിങ് പെര്‍മിറ്റും കോടതിയില്‍ ഹാജരാക്കിയാണ് കൈയേറിയ ഭൂമിയിലെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നത്.
കൂടുതല്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷനുകള്‍ ഉപയോഗിക്കുന്നത് ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ്. ഇത് വലിയ തോതില്‍ വരുമാനം വര്‍ധിപ്പിക്കുമെന്ന ന്യായമാണ് ഉത്തരവിന് കാരണമായി ഊര്‍ജ സെക്രട്ടറി പറയുന്നത്. റവന്യു വകുപ്പ് അവകാശ വാദം ഉന്നയിക്കുന്ന മുറയ്ക്ക് സ്വന്തം ചെലവില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."