ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാല്‍ പരിശോധിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന പാല്‍ രാസ വസ്തുക്കള്‍ ചേര്‍ത്ത് വിതരണം ചെയ്യുകയാണെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഇതരസംസ്ഥാന പാലും പാല്‍ ഉല്‍പ്പന്നങ്ങളും പരിശോധനക്ക് വിധേയമാക്കിയശേഷം രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധനകള്‍ നടത്തുന്നതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു. ക്ഷീരവികസന വകുപ്പും പരിശോധന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."