പോളിറ്റ് ബ്യുറോയില്‍ സി.പി.എം കേരളഘടകത്തിന് വിമര്‍ശനം
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളും വിശ്വാസികളും പാര്‍ട്ടിയില്‍ നിന്ന് അകന്നതും അത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നതും മുന്‍കൂട്ടിക്കാണുന്നതില്‍ കേരളഘടകം പരാജയപ്പെട്ടതായി തെരഞ്ഞെടുപ്പ പരാജയം വിലയിരുത്താല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ് ബ്യുറോയില്‍ വിമര്‍ശനം. മതന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന അകന്ന് പോയത് കനത്ത പരാജയത്തിന് കാരണമായതായി യോഗത്തില്‍ കേരളഘടകം റിപോര്‍ട്ട് നല്കി. വിശ്വാസി സമൂഹവും പാര്‍ട്ടിയുടെ അടിത്തറയില്‍ നിന്നും അകന്ന് പോയെന്ന് കേരളഘടകം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതു രണ്ടും താല്‍ക്കാലികമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി. സംസ്ഥാന സമിതി തയ്യാറാക്കിയ റിപോര്‍ട്ട് അതെ പടി ഇവിടെ അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം മുന്‍കൂട്ടി തിരിച്ചറിയുന്ന കാര്യത്തില്‍ സംസ്ഥാന ഘടകം പരാജയപ്പെട്ടെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.
ഇന്നലെ തുടങ്ങിയ യോഗം ഇന്നും തുടരും. കേരളത്തില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പങ്കെടുത്തെങ്കിലും ഇന്ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. കേരളത്തില്‍ സഭാ സമ്മേളനം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി ഇന്നലെ മടങ്ങി. കേരളത്തിനു പുറമെ ശ്ചിമ ബംഗാളിലും ത്രിപുരയിലും നേരിട്ട തിരിച്ചടിയും ഇന്ന് ചര്‍ച്ചയാവും. പി ബി യില്‍ ചര്‍ച്ചയാകും. കേരളത്തില്‍ ശബരിമല വിഷയത്തിലെ നിലപാട് തിരിച്ചടി ആയോ എന്നത് ഉള്‍പ്പെടെയുള്ള പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ജൂണ്‍ 7, 8 തിയ്യതികളില്‍ കേന്ദ്ര കമ്മറ്റി യോഗം ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."