സുരാജ് മികച്ച നടന്‍; കനി നടി
തിരുവനന്തപുരം: അന്‍പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25, വികൃതി), നടിയായി കനി കുസൃതിയും (ബിരിയാണി) തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കട്ട്) ആണ് മികച്ച സംവിധായകന്‍. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
റഹ്മാന്‍ സഹോദരന്‍മാരുടെ (ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍) വാസന്തി മികച്ച ചിത്രമായി. ഫഹദ് ഫാസിലും (കുമ്പളങ്ങി നൈറ്റ്‌സ്) സ്വാസികയും (വാസന്തി) മികച്ച സ്വഭാവ നടീനടന്‍മാരായി. കലാമൂല്യമുള്ള ജനപ്രിയചിത്രമായി മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടീനടന്‍മാര്‍ക്കുള്ള പ്രത്യേക പരാമര്‍ശത്തിന് നിവിന്‍ പോളിയും (മൂത്തോന്‍) അന്ന ബെന്‍ (ഹെലന്‍), പ്രിയംവദ കൃഷ്ണന്‍ (തൊട്ടപ്പന്‍) എന്നിവരും അര്‍ഹരായി.
മറ്റ് അവാര്‍ഡുകള്‍: രണ്ടാമത്തെ ചിത്രം: കെഞ്ചീര (സംവിധാനം - മനോജ് കാന), ബാലനടന്‍: വാസുദേവ് സജേഷ് മാരാര്‍ (കള്ളനോട്ടം, സുല്ല്), ബാലനടി: കാതറിന്‍ ബിജി (നാനി), കഥാകൃത്ത്: ഷാഹുല്‍ അലിയാര്‍ (വരി, ദ സെന്റന്‍സ്), ഛായാഗ്രാഹകന്‍: പ്രതാപ് പി. നായര്‍ (ഇടം, കെഞ്ചീര), തിരക്കഥാകൃത്തുക്കള്‍: റഹ്മാന്‍ സഹോദരന്‍മാര്‍, തിരക്കഥ അവലംബം: പി.എസ് റഫീഖ് (തൊട്ടപ്പന്‍), ഗാനരചയിതാവ്: സുജീഷ് ഹരി (പുലരിപ്പൂ പോലെ, ചിത്രം: സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ), സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ്), പശ്ചാത്തലസംഗീതം: അജ്മല്‍ ഹസ്ബുള്ള (വൃത്താകൃതിയിലുള്ള ചതുരം), ഗായകന്‍: നജിം അര്‍ഷാദ് (ആത്മാവിലെ, ചിത്രം: കെട്ട്യോളാണ് എന്റെ മാലാഖ), ഗായിക: മധുശ്രീ നാരായണന്‍ (പറയാതരികെ, ചിത്രം: കോളാമ്പി), ചിത്രസംയോജനം: കിരണ്‍ ദാസ് (ഇഷ്ഖ്), കലാസംവിധാനം: ജോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍), സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍ (നാനി), സൗണ്ട് മിക്‌സിങ്: കണ്ണന്‍ ഗണപതി (ജെല്ലിക്കട്ട്), സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ് (ഉണ്ട), ശ്രീശങ്കര്‍ ഗോപിനാഥ് (ഇഷ്ഖ്), ലാബ് കളറിസ്റ്റ്: ലിജു (ഇടം), മേക്കപ്പ് മാന്‍: രഞ്ജിത്ത് അമ്പാടി (ഹെലന്‍), വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ (കെഞ്ചീര), ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ്: വിനീത് (ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം), ശ്രുതി രാമചന്ദ്രന്‍ (കമല), കോറിയോഗ്രാഫര്‍: ബൃന്ദ, പ്രസന്ന സുജിത്ത് (മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം), നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍), കുട്ടികളുടെ ചിത്രം: നാനി (സംവിധായന്‍: സംവിദ് ആനന്ദ്), മികച്ച വിഷ്വല്‍ ഇഫക്ട്‌സ് സൂപ്പര്‍വൈസര്‍: സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍) മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം).
ഡോ. പി.കെ രാജശേഖരനാണ് സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം- ബിപിന്‍ ചന്ദ്രന്‍.
119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എന്‍ട്രികള്‍ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."