കള്ളപ്പണം വെളുപ്പിക്കല്‍: ഇ.ഡി കേസിലും സ്വപ്‌നയ്ക്ക് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്ത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതത്. 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെയാണ് സ്വപ്ന സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അതേസമയം സ്വപ്നക്കെതിരേ കസ്റ്റംസ് കോഫെപോസ ചുമത്തിയ സാഹചര്യത്തില്‍ എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചാലും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."