കനത്ത മഴ; ത്രിപുരയില്‍ നിരവധി പേര്‍ ഭവനരഹിതരായി
അഗര്‍ത്തല: കനത്ത മഴയും മിന്നലും ഉരുള്‍പൊട്ടലും കാരണം ത്രിപുരയില്‍ നിരവധിപേര്‍ ഭവനരഹിതരമായി. ഉത്തര ത്രിപുര, ഉനാകോട്ടി, ധാലായ് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
ഇവിടങ്ങളില്‍ 739 കുടുംബങ്ങളെ സാരമായി ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവി സാറാത്ത് ദാസ് അറിയിച്ചു.
ഭവനരഹിതരായവരെയെല്ലാം പലയിടങ്ങളിലായി തുടങ്ങിയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയില്‍ 1039 വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടുപോയ മേഖലകളില്‍നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനായി 40ല്‍ അധികം ബോട്ടുകളാണ് രംഗത്തുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയും ത്രിപുര സംസ്ഥാന റൈഫിള്‍സും സജീവമായി പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കനത്തമഴ കാരണം ഉനാകോട്ടി ജില്ലയിലൂടെ ഒഴുകുന്ന നദിയില്‍ വെള്ളം അപകടകരമായ രീതിയിലാണ് ഉയര്‍ന്നത്. ഏതാനും ദിവസങ്ങള്‍ കൂടി മഴയുടെ തോത് ശക്തമായ രീതിയില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."