HOME
DETAILS
MAL
കുന്തിപ്പുഴയില്‍നിന്നു മണല്‍ക്കടത്ത് തോണി പിടികൂടി
backup
September 10 2018 | 18:09 PM
ഒരു മാസത്തിനിടെ പിടികൂടി നശിപ്പിച്ചത് നാല് തോണികള്‍
കൊളത്തൂര്‍: കുന്തിപ്പുഴയില്‍ കൊളത്തൂര്‍,കൊപ്പം പൊലിസ് സംയുക്തമായി നടത്തിയ പരിശോധനയില്‍ മൂര്‍ക്കനാട് ആലക്കടവില്‍ നിന്നും അനധികൃത മണല്‍കടത്താന്‍ ഉപയോഗിച്ച തോണി പിടികൂടി നശിപ്പിച്ചു.
കൊപ്പം എസ്.ഐ രാജേഷ്, കൊളത്തൂര്‍ എസ്.ഐ സി.കെ നൗഷാദ്, എ.എസ്.ഐ വിവേകാനന്ദന്‍, സി.പി.ഒമാരായ ടി.സി സുരേഷ്, ക്ലിന്റ് ഫെര്‍ണാണ്ട@സ്, ഹോം ഗാര്‍ഡ് മൊയ്തൂട്ടി എന്നിവരാണ് കടവുകളില്‍ പരിശോധന നടത്തിയത്.പിടികൂടിയ തോണി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. അനധികൃത മണല്‍ കടത്തിനെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൊളത്തൂര്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."