HOME
DETAILS

'കടലെഴുത്തുകള്‍' പഠന സമ്മേളനം: സംഘാടക സമിതിയായി

  
backup
May 10 2017 | 05:05 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a0%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae


നീലേശ്വരം: കേരള സാഹിത്യ അക്കാദമി ഈ മാസം അവസാന വാരം നീലേശ്വരം തൈക്കടപ്പുറത്തു നടത്തുന്ന 'കടലെഴുത്തുകള്‍' പഠന സമ്മേളനത്തിനു സംഘാടക സമിതി രൂപീകരിച്ചു. കടലിന്റെ ചരിത്രം, ജീവശാസ്ത്രം പരിസ്ഥിതി, സാംസ്‌കാരിക വിശേഷം, മീന്‍പിടുത്തതൊഴില്‍ മേഖല, കടലിന്റെ സാഹിത്യപ്രത്യക്ഷങ്ങള്‍, കടലനുഭവം തുടങ്ങിയ വിഷയങ്ങളിലുള്ള ചര്‍ച്ചകളും പ്രബന്ധാവതരണങ്ങളും സംവാദങ്ങളുമാണു സമ്മേളനത്തിലെ പ്രധാന ഉള്ളടക്കം. കപ്പല്‍ യാത്രികവും മീന്‍പിടുത്തക്കാരും സ്വന്തം അനുഭവങ്ങള്‍ പങ്കിടുന്ന പ്രത്യേക സെഷനും ഉണ്ട്.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വാസു ചോറോട് അധ്യക്ഷനായി. അക്കാദമി നിര്‍വാഹക സമിതി അംഗം ഇ.പി രാജഗോപാലന്‍ പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു.
അക്കാദമി അംഗം ടി.പി വേണുഗോപാലന്‍, നീലേശ്വരം നഗരസഭാ ഉപാധ്യക്ഷ വി ഗൗരി, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സലര്‍ സുമതി സുരേഷ്, ഡോ.അംബികാസുതന്‍ മാങ്ങാട്, ഡോ.സി ബാലന്‍, രാജ് മോഹന്‍ നീലേശ്വരം, രവീന്ദ്രന്‍ കൊടക്കാട്, ജയന്‍ മാങ്ങാട്, പി .വി സുധീര്‍ കുമാര്‍, സി.പി ശുഭ, സീതാദേവി കരിയാട്ട് ,എ.എന്‍ അച്ചു, ദിവാകരന്‍ വിഷ്ണുമംഗലം, കെ രമാവതി, കെ പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍ (ചെയര്‍മാന്‍), ഇ.പി രാജഗോപാലന്‍ (ജനറല്‍ കണ്‍വീനര്‍).
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മീന്‍പിടുത്തക്കാര്‍, കപ്പല്‍ യാത്രക്കാര്‍, സാഹിത്യവായനക്കാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഗവേഷകര്‍ തുടങ്ങിയ 150 പേര്‍ക്ക് കടലെഴുത്തുകളില്‍ പ്രതിനിധികളായി പങ്കെടുക്കാം. ഇവര്‍ക്കുള്ള താമസ സൗകര്യവും ഭക്ഷണവും അക്കാദമി ഒരുക്കും. പൊതുജനങ്ങള്‍ക്ക് എല്ലാ സദസുകളിലും പ്രവേശനമുണ്ട്.
തീരദേശ മേഖലയിലെ മൂന്നു കേന്ദ്രങ്ങളില്‍ കൂടി 'കടലെഴുത്തുകള്‍' പരിപാടി നടത്താനും അക്കാദമി തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago