ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യവുമായി ജഗന്‍ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡി ഡല്‍ഹിയില്‍.
ഇന്നലെ നരേന്ദ്രമോദിയുമായും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായും കൂടിക്കാഴ്ചയ്ക്കിടെ റെഡ്ഡി ഈ ആവശ്യം ഉന്നയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള രേഖയില്‍ ഒപ്പുവച്ചതിന് ശേഷം മാത്രമേ തന്റെ പാര്‍ട്ടി ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കുകയുള്ളൂ എന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെഡ്ഡി പറഞ്ഞു. മോദിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ മുപ്പതോ നാല്‍പതോ അമ്പതോ തവണ മോദിയെ കാണും. അപ്പോഴെല്ലാം ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെടും. അങ്ങനെ വന്നാല്‍ ആവശ്യം അംഗീകരിക്കപ്പെടുമെന്നും റെഡ്ഡി പറഞ്ഞു.
ബി.ജെ.പിക്ക് 250 സീറ്റോ അതിന് താഴെയോ മാത്രമാണ് ലഭിച്ചിരുന്നതെങ്കില്‍ സാഹചര്യം മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ ബി.ജെ.പിക്ക് തങ്ങളുടെ പിന്തുണ ആവശ്യമില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അത്തരത്തില്‍ സമ്മര്‍ദം ചെലുത്താനാവില്ലെന്നും റെഡ്ഡി പറഞ്ഞു.
ചന്ദ്രബാബു നായിഡുവിനോട് തനിക്ക് വ്യക്തിവിരോധമൊന്നുമില്ല. ഒരു കാവല്‍ക്കാരന്റെ ചുമതലയാണ് തനിക്കുള്ളത്. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. രാജ്യത്തിന് മാതൃകയാക്കാവുന്ന സര്‍ക്കാരായിരിക്കും തങ്ങളുടെതെന്നും ജഗന്‍മോഹന്‍ പറഞ്ഞു.
മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. 2.58 ലക്ഷം കോടിയുടെ കടമാണ് നിലവില്‍ ആന്ധ്രാപ്രദേശിനുള്ളത്.
വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ 22 എം.പിമാരാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 175ല്‍ 151 സീറ്റുകള്‍ നേടിയാണ് ജഗന്‍ മോഹന്‍ മുഖ്യമന്ത്രിയാവാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."