HOME
DETAILS
MAL
എടക്കടവ് പാലം അപകട ഭീഷണിയില്‍
backup
September 10 2018 | 18:09 PM
എടവണ്ണപ്പാറ: കോഴിക്കോട്-നിലമ്പൂര്‍ സംസ്ഥാന പാതയിലെ എടക്കടവ് പാലം സൈഡ് ഭിത്തി അപകട ഭീഷണിയില്‍. സംസ്ഥാന പാതയിലെ വാഴക്കാടിനു സമീപമുള്ള എടക്കടവ് പാലമാണ് യാത്രക്കാരെ ഭീതിയിലാക്കുന്നത്. നേരത്തെ തന്നെ വീതി കുറഞ്ഞ പാലമാണ് എടക്കടവ് പാലം.
കഴിഞ്ഞ വര്‍ഷം ഇവിടെ വാഹനത്തിനെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരണപ്പെട്ടിരുന്നു. ചാലിയാര്‍ പുഴയോട് ചേര്‍ന്ന് നില്ക്കുന്ന പാലമായതിനാല്‍ കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളം കെട്ടി നിന്നതും കാലപ്പഴക്കവുമാണ് പാലത്തിന്റെ സൈഡ് ഭിത്തി തകരാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."