HOME
DETAILS

പോര്‍ച്ചുഗീസ് ആക്രമണത്തിന്റെ ഓര്‍മയില്‍ മിശ്കാല്‍ പള്ളി

  
backup
May 26 2019 | 18:05 PM

%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%97%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d-3

 

 

കോഴിക്കോട്: കുറ്റിച്ചിറ മിശ്കാല്‍ പള്ളി ആക്രമണത്തിന് ഇന്ന് 509 വയസ്. കോഴിക്കോട്ടെ മുസ്‌ലിംകളെ പ്രദേശത്തുനിന്ന് തുരത്തുകയെന്ന ലക്ഷ്യവുമായി 1510 ജനുവരി മൂന്നിനാണ് (ഹിജ്‌റ വര്‍ഷം 915 റമദാന്‍ 22) പോര്‍ച്ചുഗീസുകാര്‍ മിശ്കാല്‍ പള്ളി ആക്രമിച്ചത്. വാസ്‌കോഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസ് നാവികന്‍ അല്‍ബുക്കര്‍ക്കാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കല്ലായിപ്പുഴ കടന്ന് പട്ടണത്തില്‍ പ്രവേശിച്ച അല്‍ബുക്കര്‍ക്കിന്റെ സംഘം മിശ്കാല്‍ പള്ളി തീവയ്ക്കുകയും നശിപ്പിക്കുകയും ചെയ്തു. റമദാന്‍ 22ന് നടന്ന സംഘട്ടനത്തില്‍ അഞ്ഞൂറോളം മുസ്‌ലിം- നായര്‍ പടയാളികള്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പോരാടുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം. ഈ ചരിത്രസംഭവം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


ആക്രമണത്തിന്റെ മായാത്ത അടയാളങ്ങള്‍ ഇപ്പോഴും പള്ളിയുടെ മുകള്‍നിലയിലുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കപ്പലുടമയായ നഹൂദാ മിശ്കാല്‍ എന്ന അറബി പ്രമുഖനാണ് പള്ളി നിര്‍മിച്ചതെന്ന് ചരിത്രം പറയുന്നു. ഇരുപതിലേറെ കപ്പലുകള്‍ സ്വന്തമായുണ്ടായിരുന്ന അദ്ദേഹം അറേബ്യന്‍ കടലിലും ചൈനാ കടലിലും നിരന്തരം യാത്ര ചെയ്തിരുന്നു.


കടല്‍യാത്രയില്‍ കപ്പലും ചരക്കും സുരക്ഷിതമായി എത്താനും തിരിച്ചുവരാനും ഉടമയും കപ്പിത്താന്‍മാരും നേര്‍ച്ചകള്‍ നേരാറുണ്ട്. ഭക്തനായിരുന്ന നഹൂദയുടെ നേര്‍ച്ചയും ആഗ്രഹവുമായിരുന്നു പട്ടണത്തില്‍ നിര്‍മിച്ച ഈ പള്ളി.


1548ല്‍ (ഹിജ്‌റ 1028) ഹാജി അബ്ദുല്ല ഇബ്‌നു താജുല്‍ മുസ്‌ലിം മില്‍ഷാബന്തര്‍ ജമാലുദ്ദീന്‍ അന്താബി പള്ളിയും പള്ളിക്കുള്ളിലെ മിമ്പറും പുതുക്കിപ്പണിതതായി രേഖയുണ്ട്. ഹിജ്‌റ 1088ല്‍ ഖാജാ ഷാബന്തര്‍ ഉമറുല്‍ അന്താബിയും പുതുക്കിപ്പണിതു. പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട സാമൂതിരിയുടെ നേതൃത്വത്തില്‍ തകര്‍ത്തപ്പോള്‍ അതിന്റെ സാധനസാമഗ്രികള്‍ മിശ്കാല്‍ പള്ളി പുതുക്കിപ്പണിയാന്‍ ഉപയോഗിച്ചുവെന്നും ചരിത്രമുണ്ട്.
കല്ലിനേക്കാള്‍ മരങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ പള്ളി നിര്‍മാണ കലയുടെ ഉത്തമ ഉദാഹരണം കൂടിയാണ്. വീണ്ടുമൊരു റമദാന്‍ 22 സമാഗതമാകുമ്പോള്‍ കുറ്റിച്ചിറയും പരിസരവും പഴയ പോര്‍ച്ചുഗീസ് ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ജ്വലിക്കുന്ന ഓര്‍മകളിലേക്ക് മടങ്ങുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago