പ്രളയം: ഡല്‍ഹിയില്‍നിന്നുള്ള 300 ടണ്‍ അവശ്യസാധനങ്ങള്‍ നാളെയെത്തും
ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസത്തിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളഹൗസിലെത്തിച്ച 300 ടണ്‍ അവശ്യസാധനങ്ങള്‍ റെയില്‍മാര്‍ഗം കേരളത്തിലേക്ക് അയച്ചു. ഇന്നലെ രാവിലെ 11.40ന് പുറപ്പെട്ട പ്രത്യേക ചരക്കുവണ്ടിയുടെ 16 ബോഗികളിലായാണ് സാധനങ്ങള്‍ അയച്ചത്. ഇവ നാളെ പാലക്കാട്ട് വച്ച് കലക്ടര്‍ ഏറ്റുവാങ്ങും. ട്രാവന്‍കൂര്‍ ഹൗസിലെ സംഭരണ കേന്ദ്രത്തില്‍ സമാഹരിച്ച വസ്തുക്കള്‍ ഇനം തിരിച്ച് പാക്ക് ചെയ്തിരുന്നു. ബി.എസ്.എഫിന്റെയും സി.ആര്‍.പി.എഫിന്റെയും 29 ട്രക്കുകളിലായാണ് ഇവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. നഗരത്തിലെ കോളജുകളില്‍നിന്നുള്ള നാല്‍പതിലധികം വിദ്യാര്‍ഥികളും കേരളഹൗസ് ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ഇതിനാവശ്യമായ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സാധനങ്ങള്‍ അയക്കുന്നതിന് റെയില്‍വെ സൗജന്യസേവനം അനുവദിച്ചിരുന്നു.അതേസമയം, ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണ വിതരണവേളയില്‍ കേരളഹൗസില്‍ കണ്ടത് നിശബ്ദ വിപ്ലവമാണെന്ന് കേരളഹൗസ് റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."