HOME
DETAILS

ഉച്ചകോടികള്‍ക്കൊരുങ്ങി മക്ക; നേതാക്കള്‍ എത്തിത്തുടങ്ങി, ഖത്തര്‍ പങ്കെടുക്കും

  
backup
May 27 2019 | 14:05 PM

saudi-king-invites-qatars-emir-to-gcc-summit-in-mecca

 

മക്ക: സുപ്രധാന ഉച്ചകോടികള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനു മക്ക ഒരുങ്ങി. ഈ മാസം അവസാനത്തോടെ നടക്കുന്ന ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി ലോക മുസ്‌ലിം നേതാക്കള്‍ മക്കയിലെത്തി തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍, അറബ് ലീഗ് എന്നിവയുടേതടക്കം മൂന്നു ഉച്ചകോടികളാണ് മക്കയില്‍ നടക്കുന്നത്. ഇറാന്‍- അമേരിക്ക യുദ്ധ സാഹചര്യം മൂര്‍ച്ഛിച്ച അവസരത്തില്‍ സഊദി ഭരണാധികാരി വിളിച്ചു ചേര്‍ത്തതാണ് അടിയന്തര ഉച്ചകോടികള്‍. ഇതോടൊപ്പം നേരത്തെ തീരുമാനിച്ച അറബ് ലീഗ് ഉച്ചകോടിയും നടക്കുന്നുണ്ട്. ഇറാന്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ഉച്ചകോടികളില്‍ അറബ് രാജ്യങ്ങളിലെയും മേഖലയിലെയും ഭീഷണികള്‍ ചെറുക്കുന്നതും പ്രധാന ചര്‍ച്ചയാകും. ജി സി സി ഉച്ചകോടിയിലെ വിഷയം തന്നെ ഇറാന്‍ മാത്രമായായിരിക്കും. മറ്റു ഉച്ചകോടികളില്‍ ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്‌ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ചര്‍ച്ചയാകും.

'ഭാവിക്കായി കൈകോര്‍ത്ത്' എന്ന തലക്കെട്ടില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയാണ് നേരത്തെ മക്കയില്‍ തീരുമാനിച്ചിരുന്നത്. ഇതിനു മൂന്നാഴ്ച നില നില്‍ക്കെയാണ് എണ്ണക്കപ്പലിനു നേരെയും സഊദി എണ്ണസംവിധാനങ്ങള്‍ക്ക് നേരെയും ഇറാന്‍ അനുകൂല ഹൂതികള്‍ ആക്രമണം നടത്തിയത്. ഗൗരവമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അടിയന്തര ഉച്ചകോടികള്‍ കൂടി വിളിച്ചു ചേര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് 30ന് ജി.സി.സി രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി മക്കയില്‍ ചേരുന്നത്.

ഉച്ചകോടികളില്‍ ക്ഷണം ലഭിച്ചില്ലെന്ന പ്രതികരണവുമായി രംഗത്തെത്തിയ ഖത്തര്‍ പിന്നീട് ക്ഷണം കിട്ടിയതായി വ്യക്തമാക്കിയതോടെ ഉച്ചകോടികളില്‍ പങ്കെടുക്കുമെന്ന് വ്യക്തമായി. ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം തന്നെയാണ് പിന്നീട് ഉച്ചകോടി ക്ഷണം ലഭ്യമായതായി വ്യക്തമാക്കിയത്. ഇറാന്‍ അനുകൂലവും അംഗീകരിക്കാനാവാത്ത മറ്റു സംഘടനകളെയും നേതാക്കളെയും സംരക്ഷിക്കുന്നവെന്ന കാരണം ഉയര്‍ത്തികാട്ടി സഊദിയടക്കമുള്ള ചതുര്‍ രാഷ്ട്രങ്ങള്‍ 2017 ജൂണ്‍ മുതല്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ഇപ്പോഴും നില നില്‍ക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ ഇറാനെതിരെ പ്രത്യക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. എന്നാല്‍, ക്ഷണം ലഭ്യമായെന്ന് വ്യക്തമാക്കിയ ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം ഉച്ചകോടികളില്‍ പങ്കെടുക്കുമോയെന്നു വ്യക്തമാക്കിയിട്ടില്ല.

ഉച്ചകോടി നടക്കുന്നതിനാല്‍ മക്കയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ കാര്യങ്ങളില്‍ തീര്‍ത്ഥാടകരും വിശ്വാസികളും സഹകരിക്കണമെന്ന് സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. റമദാന്‍ അവസാന പത്തില്‍ ഒഴുകിയെത്തുന്ന വിശ്വാസ സാഗരത്തിനിടയില്‍ ഉച്ചകോടിക്കെത്തുന്ന നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷ തീര്‍ത്ഥാടകര്‍ക്ക് ബാധിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനങ്ങളും അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. മക്കയിലെയും ഹറം പരിസരങ്ങളിലെയും ചില റോഡുകള്‍ പ്രത്യേകമാക്കുകയും ഇത് ഉപയോഗിക്കരുതെന്നു വിശ്വാസികളോട് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago