'തണല്‍' ബഹ്റൈന്‍ ചാപ്റ്റര്‍ കിഡ്നി കെയര്‍ എക്സിബിഷന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മനാമ: 'തണല്‍' ബഹ്റൈന്‍ ചാപ്റ്റര്‍ ബഹ്റൈനില്‍ സംഘടിപ്പിച്ച 'കിഡ്നി കെയര്‍ എക്സിബിഷന്' ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഈസാ ടൗണിലെ ഇന്ത്യന്‍ സ്കൂല് കാമ്പസിലാണ് എക്സിബിഷന് നടന്നത്. മൂന്നു ദിവസങ്ങളിലായി നടന്ന എക്സിബിഷന് കാണാന്‍ ബഹ്റൈന്റെ വിവിധ മേഖലകളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്. മലയാളം, അറബി, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് എക്സിബിഷന് നടന്നത്. സ്വദേശികളും വിദേശികളുമായി ഏകദേശം പതിനായിരത്തിലധികം പേരാണ് എക്സ്പോ സന്ദര്‍ശിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
ഇതില്‍ 7,000ത്തിലധികം പേര് വൃക്ക സംബന്ധമായ ടെസ്റ്റിന് വിധേയരായി. ഇതില്‍ രണ്ടുശതമാനം പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കിഡ്നി അസുഖമുള്ളതായി വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പരിശോധ വേണ്ടവര്‍ക്ക് അതിനുള്ള സൗജന്യ സഹായവും ഏര്‍പ്പെടുത്തിയിരുന്നു.
സമാപന ചടങ്ങ് എന്‍.എച്ച്.ആര്.എ മേധാവി ഡോ. മറിയം അല്‍ ജലാഹ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അയിശ മുബാറക് ബുഉനുഖ് മുഖ്യാതിഥിയായിരുന്നു. 'തണല്‍' ചെയര്മാന് ഡോ. ഇദ്രിസ്, സോമന് ബേബി, റഫീഖ് അബ്ദുല്ല, റസാഖ് മൂഴിക്കല്‍, റഷീദ് മാഹി, ജോര്‍ജ് മാത്യു, ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് നടരാജന്, കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ഡോ. ഫിറോസ് അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."