HOME
DETAILS

അധികാരത്തില്‍ വന്നാല്‍ നിയമനിര്‍മാണം

  
backup
May 27 2019 | 19:05 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-3

 

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേര്‍ന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ വിജയം നല്‍കിയത് ശബരിമലയാണ്. മതന്യൂനപക്ഷങ്ങള്‍ കൂട്ടായി യു.ഡി.എഫിനോടൊപ്പം നിന്നു. മോദിയുടെയും മുഖ്യമന്ത്രി പിണറായിയുടെയും പ്രവര്‍ത്തനശൈലിയോടുള്ള എതിര്‍പ്പും യു.ഡി.എഫിന്റെ വന്‍ വിജയത്തിന് കാരണമായി.
ബി.ജെ.പിയുടെ മുന്നേറ്റത്തെ തകര്‍ത്തത് യു.ഡി.എഫാണ്. മതേതര വിശ്വാസികളെ അണിനിരത്തിയാണ് യു.ഡി.എഫ് മുന്നോട്ടുപോയത്. മോദിക്കും ആര്‍.എസ്.എസിനും ബി.ജെ.പിക്കും കേരളത്തില്‍ ഇടമില്ലാതാക്കിയത് യു.ഡി.എഫിന്റെ മുന്നേറ്റമാണ്.


കേരള ജനത സമ്പൂര്‍ണമായി പിണറായി സര്‍ക്കാരിനെ തള്ളിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അതിനാല്‍ ഭരണത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശം എല്‍.ഡി.എഫിനില്ല. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 12 ശതമാനമായി ഉയര്‍ന്നു. ഇതുവരെ ഒരു തെരഞ്ഞെടുപ്പിലുമുണ്ടാകാത്ത തരത്തിലുള്ള മുന്നേറ്റമാണ് യു.ഡി.എഫിന് ഉണ്ടായത്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലാണ് വലിയ ഭൂരിപക്ഷം.
രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. ഒന്നരലക്ഷത്തിലധികം വോട്ട് നാലുപേര്‍ക്കും ഒരുലക്ഷത്തിന് മുകളില്‍ വോട്ട് മൂന്നുപേര്‍ക്കും ലഭിച്ചു. അമ്പതിനായിരത്തിലധികം വോട്ടുകള്‍ നേടിയവര്‍ ആറുപേരാണ്. 25,000ത്തില്‍പരം വോട്ടുകള്‍ നേടി മൂന്നുപേര്‍ ജയിച്ചു. 123 നിയമസഭാ മണ്ഡലങ്ങളിലാണ് യു.ഡി.എഫ് വിജയം ഉറപ്പിച്ചത്. എല്‍.ഡി.എഫിന്റെ 77 മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടി. എല്‍.ഡി.എഫിന് 16 സീറ്റുകളില്‍ മാത്രമാണ് ഭൂരിപക്ഷം. 16 മന്ത്രിമാര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടു. ശബരിമല വിഷയത്തില്‍ ഉറഞ്ഞുതുള്ളിയ കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ എല്‍.ഡി.എഫ് മൂന്നാംസ്ഥാനത്താണ്. മന്ത്രി സുനില്‍ കുമാറിന്റെ മണ്ഡലമായ തൃശൂരിലും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായി. ഇടതുമുന്നണിക്ക് ഭരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സാങ്കേതികമായി അവര്‍ക്ക് തുടരാം. ആര്‍.എസ്.എസിനും സംഘ്പരിവാറിനുമെതിരായ പ്രതിരോധം സഭയ്ക്കകത്തും പുറത്തും യു.ഡി.എഫ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago