HOME
DETAILS
MAL
ബസില്‍ മാനഭംഗശ്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍
backup
September 10 2018 | 20:09 PM
ശ്രീകണ്ഠപുരം: ബസില്‍ സഹയാത്രികയായ പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു മധ്യവയസ്‌കനെ പൊലിസ് അറസ്റ്റുചെയ്തു. കോട്ടൂര്‍വയലില്‍ വാടകയ്ക്കു താമസിക്കുന്ന വലിയകാട്ടില്‍ ജയിംസിനെ(45) ആണ് പയ്യാവൂര്‍ പൊലിസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ശ്രീകണ്ഠപുരം-പയ്യാവൂര്‍ റൂട്ടിലോടുന്ന ബസില്‍ യാത്രചെയ്യവെ സമീപത്ത് ഉണ്ടായിരുന്ന പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണു കേസ്. ഈസമയം തന്നെ പെണ്‍കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്നു സഹയാത്രികര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."