യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്നില്‍
ഗ്രീന്‍സിനും തീവ്ര വലതുപക്ഷത്തിനും മുന്നേറ്റം
ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളെ അട്ടിമറിച്ച് ലിബറല്‍-കണ്‍സര്‍വേറ്റീവുകളുടെ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി 180 സീറ്റുമായി മുന്നിലെത്തി. കഴിഞ്ഞ തവണ ഇവര്‍ക്ക് 41 അംഗങ്ങളേ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നുള്ളൂ. 145 സീറ്റ് നേടി സോഷ്യല്‍ ഡമോക്രാറ്റ്‌സാണ് രണ്ടാമത്.
ലിബറല്‍ ഡമോക്രാറ്റ്‌സ് 109 സീറ്റ് കരസ്ഥമാക്കിയപ്പോള്‍ 69 സീറ്റുമായി ഗ്രീന്‍സ് സഖ്യം മികച്ച പ്രകടനം കാഴ്ചവച്ചു. ദേശീയവാദികള്‍ക്ക് 58 സീറ്റുണ്ട്. തീവ്രവലതുപക്ഷമായ ഫ്രീഡം ആന്റ് ഡയരക്ട് ഡമോക്രസി 54 സീറ്റ് നേടി. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രക്‌സിറ്റ് പാര്‍ട്ടിയുടെ വിജയം ശ്രദ്ധേയമായി. 31 ശതമാനത്തിലേറെ വോട്ട് നേടി മികച്ച മുന്നേറ്റമാണ് നിഗല്‍ ഫറാഗിന്റെ പാര്‍ട്ടി നടത്തിയത്.
751 അംഗ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് 28 അംഗ രാജ്യങ്ങളില്‍ നടന്ന വോട്ടെടുപ്പ് ഇന്നലെയാണ് അവസാനിച്ചത്.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, വിദേശകാര്യ പ്രതിനിധി, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഡയരക്ടര്‍ പദവികളിലേക്കാണ് തെരഞ്ഞെടുപ്പ്. മേയ് 23ന് തുടങ്ങിയ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പാണ് ഞായറാഴ്ച നടന്നത്. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനിരിക്കുന്ന ബ്രിട്ടന്റെ കാലാവധി നീട്ടിയതിനെത്തുടര്‍ന്നാണ് ഇത്തവണയും വോട്ടെടുപ്പില്‍ പങ്കാളിയായത്.
ജര്‍മനിയില്‍ ആന്‍ജല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂനിയന്‍ മുന്നിലെത്തി. ഫ്രാന്‍സില്‍ തീവ്രവലതുപക്ഷം ഇമ്മാനുവല്‍ മാക്രോണിന്റെ ലാ റിപബ്ലിക് എന്‍ മാര്‍ച്ചിനെ നേരിട വ്യത്യാസത്തിനു പരാജയപ്പെടുത്തിയപ്പോള്‍ ഇറ്റലിയില്‍ യൂറോപ്യന്‍ വിരുദ്ധര്‍ വന്‍ ജയം നേടി.
തീവ്ര വലതുപക്ഷം മികച്ച മുന്നേറ്റം നടത്തി. സ്‌പെയിനില്‍ പരമ്പരാഗത സോഷ്യലിസ്റ്റുകള്‍ക്കായിരുന്നു വിജയം. പോളണ്ടില്‍ ദേശീയവാദി സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും കൂടുതല്‍ സീറ്റ് നേടി. ജര്‍മനിയിലും ഫിന്‍ലന്റിലും രണ്ടാം സ്ഥാനത്തെത്തിയ ഗ്രീന്‍സിന് പാര്‍ലമെന്റിലേക്ക് കൂടുതല്‍ സീറ്റ് കിട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."