HOME
DETAILS

'നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി'; അന്നം ഉല്‍പാദിപ്പിക്കുന്ന ഹീറോകള്‍ക്ക് ആദരമര്‍പ്പിച്ച് മഹാമാരിക്കാലത്തെ ഭക്ഷ്യദിനം

  
backup
October 16 2020 | 09:10 AM

world-protecting-vulnerable-communities-during-the-pandemic-2020

ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം. കൊവിഡ് കാലത്തും ലോകത്തിന്റെ വിശപ്പകറ്റാനായി രാപ്പകല്‍ അധ്വാനിക്കുന്ന ഭക്ഷ്യ കാര്‍ഷിക മേഖലയിലെ ഹീറോകള്‍ക്ക് ആദരമര്‍പ്പിക്കുകയാണ് ഈ ഭക്ഷ്യദിനം.

എല്ലാ വര്‍ഷവും ഓരോ തീമിനനുസരിച്ചാണ് ലോകഭക്ഷ്യദിനം ആചരിച്ചുവരുന്നത്. മഹാമാരിയുടെ സാഹചര്യത്തില്‍ ഈ വര്‍ഷത്ത ആശയം 'വളര്‍ത്തൂ, പരിപോഷിപ്പിക്കൂ, സുസ്ഥിരമാക്കൂ. ഒറ്റക്കെട്ടായി. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി'- എന്നതാണ്.

ഭക്ഷണവിളകള്‍ നട്ട് പരിപാലിച്ച്, വിളവെടുത്ത് ഉത്പന്നമാക്കി മാറ്റി, അവ ഏതു വിധേനയും നമ്മളിലേക്ക് എത്തിക്കുന്ന ഈ ഫുഡ് ഹീറോസിനെ നന്ദി അര്‍പ്പിക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നുമുണ്ട് എഫ്.എ.ഒ.

വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. വിശപ്പ് എന്ന മൂന്നരക്ഷ വികാരത്തോടുള്ള സമരം. 1945 ഒക്ടോബര്‍ 16-നാണ് യു.എന്നിന്റെ കാര്‍ഷിക സംഘടന (എഫ്.എ.ഒ. - ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍) നിലവില്‍വന്നത്. ''എല്ലായിടത്തും ഭക്ഷണമുണ്ടായിരിക്കട്ടെ (Let there be bread) എന്നര്‍ഥം വരുന്ന ലാറ്റിന്‍ വാക്കുകളായ 'fiat panis' എന്നതാണ് എഫ്.എ.ഒ.യുടെ ആപ്തവാക്യം. എഫ്.എ.ഒ.യുടെ ജന്മദിനമായ ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായത് 1979-ലാണ്. വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നില്‍ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തര്‍ദേശീയതലത്തില്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നല്‍കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.

ദാരിദ്ര്യത്തെ ഒരൊറ്റ നിര്‍വചനത്തിലൊതുക്കാതെ ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയോ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും യഥാര്‍ത്ഥകാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള മാര്‍ഗം വേണമെന്ന് ഈ സംഘം നിര്‍ദേശിക്കുന്നു. ലോകത്തെ 82 കോടി ജനങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞ വയറുമായി ഭക്ഷണത്തിനായി കാത്തിരിപ്പുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം 50 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരണത്തിന് കീഴടങ്ങുന്നത്.

വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ലക്ഷ്യം. ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റയും പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗം കണ്ടെത്താനുമുള്ള ബോധവല്‍ക്കരണം കൂടിയാണ് ഈ ദിനം. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  5 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  18 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  26 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  39 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago