ഊര്‍ക്കടവ് യു.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം 13ന്.
കൊണ്ടോട്ടി: ആക്കോട് വിരിപ്പാടം ഇസ്‌ലാമിക് സെന്ററിനു കീഴിലുള്ള എ.എം യു.പി സ്‌കൂളിനായി നിര്‍മിച്ച ഊര്‍ക്കടവ് ഖാസിം മുസ്‌ലിയാര്‍ സ്മാരക കെട്ടിടം 13നു വൈകുന്നേരം നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രണ്ടുകോടിയോളം രൂപ ചെലവിട്ടാണു 20 സ്മാര്‍ട്ട് ക്ലാസ് മുറികളുള്ള നാലുനില കെട്ടിടം പണിതത്. ക്ലാസ് മുറികളിലും പരിസരത്തും സി.സി.ടി.വിയും സജ്ജമാക്കി. സ്‌കൂളിനായി ഒരുക്കിയ രണ്ടു ബസുകളുടെ താക്കോല്‍ദാനവും ഇസ്‌ലാമിക് സെന്റര്‍ ഖത്തര്‍ കമ്മിറ്റി പ്രസിഡന്റ് സലീം ഹാജി ആയഞ്ചേരിയെ ആദരിക്കലും സ്ഥാപനത്തിനു കീഴിലുള്ള അനാഥ വിദ്യാര്‍ഥിയുടെ കുടുംബത്തിനുള്ള ബൈത്തുറാഹ വീടിന്റെ താക്കോല്‍ദാനവും ഹൈദരലി തങ്ങള്‍ നിര്‍വഹിക്കും.
ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ പി.വി അന്‍വര്‍, എ. പ്രദീപ് കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം പി.ആര്‍ രോഹില്‍നാഥ്, മലപ്പുറം ഡി.ഡി.ഇ പി. സഫറുല്ല പങ്കെടുക്കും. 13ന് ഉച്ചയ്ക്കു രണ്ടിന് പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമം ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മ അധ്യക്ഷയാകും. കോഴിക്കോട് ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ മുഖ്യാതിഥിയാകും. ബീരാന്‍കോയ ആറ്റുപുറത്ത് മുഖ്യാതിഥികളെ പരിചയപ്പെടുത്തും.
ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പ്രഭാഷണ പരമ്പര ഇന്നു തുടങ്ങും. വൈകുന്നേരം 6.45ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അബ്ബാസ് ഹാജി കടവത്തൂര്‍ അധ്യക്ഷനാകും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നു മാസാന്ത സ്വലാത്ത് മജ്‌ലിസുന്നൂര്‍. നാളെ വൈകുന്നേരം 6.30ന് പ്രഭാഷണം റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്യും. അബ്ദുല്ല മുഹമ്മദ് അധ്യക്ഷനാകും. സിംസാറുല്‍ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. പ്രാര്‍ഥനാ സംഗമത്തിനു പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുമെന്നും സംഘാടകരായ മുസ്തഫ ഹുദവി ആക്കോട്, പി.എ ജബ്ബാര്‍ ഹാജി, സി.വി.എ കബീര്‍, ഡോ. എ.ടി ജബ്ബാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."