മാനിപ്പാടത്തെ ഓഡിറ്റോറിയം; നഗരസഭാ യോഗത്തില്‍ കാര്യമായ നടപടിയില്ല
തിരൂരങ്ങാടി: അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ നല്കുന്ന കാര്യത്തില്‍ ചേര്‍ന്ന നഗരസഭാ അടിയന്തിരയോഗം കാര്യമായ തീരുമാനമാകാതെ പിരിഞ്ഞു. ചെമ്മാട് മാനിപ്പാടത്ത് നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന് നഗരസഭ നമ്പറിട്ടു കൊടുക്കുന്നതിനെ ചൊല്ലി മുനിസിപ്പല്‍ യൂത്ത്ലീഗ് കമ്മിറ്റി നഗരസഭയുമായി ഉടക്കിയിരുന്നു. സി.പി.എം അനുഭാവിയാണ് മാനിപ്പാടത്ത് ഓഡിറ്റോറിയം നിര്‍മിക്കുന്നത്. 20 സെന്റ് മാത്രം വയല്‍ നികത്താനുള്ള അംഗീകാരത്തിന്റെ മറവില്‍ ഒന്നര ഏക്കറോളം സ്ഥലം നികത്തിയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. ഇതിനെതിരേയാണ് മുനിസിപ്പല്‍ യൂത്ത്ലീഗ് പ്രവര്‍ത്തകരും യു.ഡി.എഫ് കമ്മറ്റിയും രംഗത്ത് വന്നത്. 2013 ല്‍പഞ്ചായത്ത് അനുമതി നല്‍കിയിരുന്നതായും 2016 ല്‍ ഇത് പുതുക്കി നല്‍കിയതായും പറയപ്പെടുന്നുണ്ട്.
ലഭിച്ചെന്നു പറയപ്പെടുന്ന അനുമതിയെക്കുറിച്ച് പുനഃപരിശോധന നടത്താനാണ് ഇന്നലെ വൈകീട്ട് ചേര്‍ന്ന അടിയന്തിര തീരുമാനം.
എന്നാല്‍ യോഗത്തിലെടുത്ത പുനഃപരിശോധനാ തീരുമാനം നഗ്നമായ നിയമലംഘനത്തോടുള്ള മൃദുല സമീപനത്തിന്റെ ഭാഗമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സി.പി.എം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അനധികൃത നിര്‍മാണത്തിനെതിരേ യോഗത്തില്‍ ഒരക്ഷരം ഊരിയാടാതിരുന്നത് ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."