റിയോയിലെ ഒളിമ്പിക് വില്ലേജ് കൊള്ളില്ലെന്ന് ആസ്‌ത്രേലിയന്‍ അത്‌ലറ്റുകള്‍
റിയോ: ബ്രസീല്‍ ഒരുക്കിയ ഒളിമ്പിക് വില്ലേജില്‍ തങ്ങള്‍ താമസിക്കില്ലെന്നറിയിച്ച് ആസ്‌ത്രേലിയന്‍ താരങ്ങള്‍ രംഗത്ത്. അവിടെ താമസിക്കാനാവില്ലെന്നും തങ്ങള്‍ വേറെ സ്ഥലം നോക്കിക്കൊള്ളാമെന്നും ആസ്‌ത്രേലിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റി അറിയിച്ചു.
ടോയ്‌ലറ്റുകള്‍ ബ്ലോക്കായിക്കിടക്കുന്നു, പൈപ്പ് ലീക്കേജാണ്, വയറിങും ശരിയല്ല, ഇരുട്ടുകൂടിയ സ്റ്റേയര്‍കേസ്- തുടങ്ങി ആവശ്യത്തിന് വെളിച്ചം പോലുമില്ലെന്ന ഗുരുതരമായ പരാതിയാണ് ആസ്‌ത്രേലിയ ഉന്നയിച്ചത്.
എന്നാല്‍ ഒളിമ്പിക് വില്ലേജില്‍ എല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്നും ചെറിയ ചില പണികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഒരു സംഘാടകന്‍ പറഞ്ഞു. അത് ഈ ആഴ്ച തന്നെ നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളും മറ്റു സൗകര്യക്കുറവും ചൂണ്ടിക്കാട്ടി താരങ്ങള്‍ വ്യാപകമായി ഒളിമ്പികിസ്‌കില്‍ നിന്ന് പിന്മാറുന്നതിനിടെയാണ് ആസ്‌ത്രേലിയയുടെ രൂക്ഷ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."