HOME
DETAILS
MAL
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു
backup
May 29 2019 | 20:05 PM
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. ലബ്പുര്‍ എം.എല്‍.എ മുനീറുല്‍ ഇസ്ലാമാണ് ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നത്.
സി.പി.എമ്മിന്റെ ഒരു എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാരും 50 കൗണ്‍സിലര്‍മാരും കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ ഉടന്‍ ചേരുമെന്ന് ബി.ജെ.പി ഇന്നലെ അവകാശപ്പെട്ടു. വിവിധ മുനിസിപ്പാലിറ്റികളിലെ നിരവധി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി മാറാന്‍ തയാറായിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ ബി.ജെ.പിയിലേക്ക് ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."