HOME
DETAILS
MAL
ഐ.ടി രംഗത്തെ മാന്ദ്യം: സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി
backup
May 11 2017 | 03:05 AM
തിരുവനന്തപുരം: ഐ.ടി രംഗത്ത് മാന്ദ്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതിനുമുന്നോടിയായി ഐ.ടി രംഗത്തെ പ്രമുഖരെ വിളിച്ചു ചേര്‍ത്ത് നിര്‍ദേശങ്ങള്‍ ആരാഞ്ഞിരുന്നു. ലോകത്തിലെ പ്രധാന കമ്പനികളെ കേരളത്തിലേക്ക് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
ഐ.ടി രംഗത്ത് ഉദ്ദേശിച്ച രീതിയിലുള്ള നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. എല്ലാവിധ സൗകര്യങ്ങളും ഉണ്ടെങ്കിലും ഇവിടയെന്തോ കുഴപ്പം പിടിച്ച സ്ഥലമാണ് എന്നരീതിയിലുള്ള പ്രചാരണങ്ങള്‍ പുറത്തുണ്ട്. ഇത് സംരംഭകരെ നിരുല്സാഹപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യം മാറണം. സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."