പാതയോര മദ്യശാലകളുടെ നിരോധനം: വരുമാനത്തില്‍ 106 കോടി രൂപയുടെ കുറവ്
തിരുവനന്തപുരം: ദേശീയ,സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രിം കോടതി വിധിക്കുശേഷം മദ്യവില്‍പനയില്‍ വന്‍ കുറവു സംഭവിച്ചതായി ബിവറേജസ് കോര്‍പറേഷന്‍. ഏപ്രിലില്‍106 കോടി രൂപയുടെ കുറവാണ് ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍1,078 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഇത്തവണ ഇതേസമയത്ത് 972 കോടിയുടെ വില്‍പന മാത്രമാണ് നടന്നത്. വിദേശമദ്യ വില്‍പനയില്‍ എട്ടും ബിയര്‍ വില്‍പനയില്‍ 50 ശതമാനത്തിന്റേയും കുറവുണ്ടായി. സുപ്രിം കോടതി ഉത്തരവ് വന്നശേഷം ബിയര്‍, വൈന്‍ പാര്‍ലറുകളാണ് ഏറ്റവുമധികം പൂട്ടിയത്.
ഇത് സര്‍ക്കാരിന്റെ നികുതി വരുമാനത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഏപ്രിലില്‍ നികുതി വരുമാനത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായി. ബെവ്‌കോക്ക് 175 ഔട്ട്‌ലെറ്റുകളാണുള്ളത്.100 എണ്ണം ഇനിയും തുറക്കാനുണ്ട്. കോടതി വിധിയെ തുടര്‍ന്നു മദ്യാശാലകള്‍ മാറ്റിസ്ഥാപിക്കുന്നത് സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."