പ്രളയക്കെടുതി: വീടുകളിലേക്ക് മടങ്ങാനാകാതെ ഇനിയും 4,778 പേര്
തിരുവനന്തപുരം: വെള്ളമിറങ്ങിയിട്ടും ദുരിതം അകലാതെ കേരളം. മഹാപ്രളയം കഴിഞ്ഞ് ഒരുമാസമാകുമ്പോഴും 4,778 പേര് വീടുകളിലേക്ക് മടങ്ങാനാകാതെ ഇനിയും ദുരിതാശ്വാസ ക്യാംപുകളില്‍. നിലവില്‍ 120 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഓണാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സ്കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപുകള്‍ ഓഡിറ്റോറിയങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കും ബാലഭവനുകളിലേക്കും മാറ്റിയിരിക്കുകയാണ്. എല്ലായിടത്തുമായി 1,481 കുടുംബങ്ങളാണ് ഉള്ളത്.
ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് തൃശൂര്‍ ജില്ലയിലാണ് . ഇവിടെ 55 ക്യാംപുകളാണുള്ളത്. 550 കുടുംബങ്ങളില്‍ നിന്നുള്ള 1,738 പേരാണ് തൃശൂരില്‍ ഇപ്പോഴും ക്യാംപുകളില്‍ കഴിയുന്നത്. ആലപ്പുഴയില്‍ 25 ക്യാംപുകളിലായി 486 കുടുംബങ്ങളില്‍ നിന്നുള്ള 1,702 പേര് കഴിയുന്നു. വയനാട് 15 ക്യാംപുകളിലായി 414 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി 275 പേരും കഴിയുന്നു. ഇടുക്കിയില്‍ ഏഴും പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ടു വീതവും കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."