HOME
DETAILS
MAL
രാജേഷ് കുമാര്‍ അവാര്‍ഡ് സിസ്റ്റര്‍ ലിനിക്ക്
backup
May 29 2019 | 21:05 PM
കൊച്ചി: ടെക്നോസിന്റെ സ്ഥാപക ചെയര്‍മാനായിരുന്ന രാജേഷ്കുമാറിന്റെ സ്മരണയ്ക്കായി രാജേഷ്കുമാര്‍ കെ.കെ മെമ്മോറിയല്‍ ട്രസ്റ്റ് നല്കുന്ന ആറാമത് പുരസ്കാരം നിപാ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്്സ് ലിനി പുതുശ്ശേരിക്ക്.
ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് ലിനിയുടെ ഭര്‍ത്താവ് പി.സജീഷിന് അവാര്‍ഡ് സമ്മാനിക്കും.
25,000രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. നിപാ വൈറസ് തിരിച്ചറിഞ്ഞ ഡോ.എ.എസ്.അനൂപ് കുമാറിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.മുഹമ്മദ് അഷീല്‍, കെ.ടി ഹരിദാസ്, ഡോ.എം.സജീഷ്, ടി.വൈ ഏല്യാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."