HOME
DETAILS
MAL
മന്ത്രി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍
backup
October 18 2020 | 02:10 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ഗണ്മാന് പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം മുമ്പ് എടപ്പാളിലെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോണ്‍ പിടിച്ചെടുത്തത്. ഇയാളുടെ രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്റെ ഫോണില്‍നിന്ന് വിളിച്ചതടക്കമുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. റമദാന് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാടു സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."