HOME
DETAILS
MAL
സ്റ്റെഫാനോ പിയോളിയെ ഇന്റര്‍ മിലാന് പുറത്താക്കി
backup
May 11 2017 | 03:05 AM
മിലാന്: സ്റ്റെഫാനോ പിയോളിയെ ഇന്റര്മിലാന് പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി. സീസണില്‍ മൂന്നു മത്സരങ്ങള്‍ മാത്രം ശേഷിക്കെയാണ് പിയോളിയെ ക്ലബ് പുറത്താക്കിയത്.
അദ്ദേഹത്തിനോടൊപ്പം ടെക്നിക്കല്‍ സ്റ്റാഫംഗങ്ങളെയും പുറത്താക്കിയിട്ടുണ്ട്. ഡച്ച് പരിശീലകന് ഫ്രാങ്ക് ഡി ബോയര്‍ക്ക് പകരക്കാരനായാണ് പിയോളി ക്ലബിന്റെ ചുമതലയേറ്റത്. എന്നാല്‍ സീസണില്‍ ദയനീയ പ്രകടനമാണ് ടീം കാഴ്ച്ചവച്ചത്. ചാംപ്യന്‍സ് ലീഗിനും യൂറോപ്പ ലീഗിനും യോഗ്യത നേടുന്നതില്‍ ടീം പരാജയപ്പെട്ടിരുന്നു. അതേസമയം യൂത്ത് ടീം കോച്ച് സ്റ്റെഫാനോ വെച്ചി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കും. നവംബറില്‍ സ്ഥാനമേറ്റെടുത്ത പിയോളിക്ക് ക്ലബിനെ മികവിലേക്ക് നയിക്കാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."