ഗ്രന്ഥശാലയ്ക്കുനേരെ പടക്കമെറിഞ്ഞ കേസില്‍ നാലുപേര്‍ അറസ്റ്റില്‍
കഴക്കൂട്ടം: നാട്ടില്‍ സിപിഎം-ബിജെപി സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഞാണ്ടൂര്‍കോണത്തുള്ള ദീനദയാല്‍ ഗ്രന്ഥശാലയ്ക്കുനേരെ പടക്കമെറിഞ്ഞ കേസില്‍ നാലുപേര്‍ അറസ്റ്റിലായി.
ഞാണ്ടൂര്‍കോണം പുളിയന്‍കോട്‌സ്വദേശി അഖില്‍ (30), വട്ടപ്പാറ മുക്കുംപാല സ്വദേശി ഉണ്ണി (31), പോത്തന്‍കോട് പൂലന്തറ സ്വദേശി ഷിയാസ് (26), കല്ലറ മിതൃമ്മല സ്വദേശി അമല്‍ദാസ് (അബ്ബാസ്-19) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ അഖിലിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കുകയുംബിജെപിക്കാര്‍ സ്വീകരിക്കാത്തതിലുമുള്ള വൈരാഗ്യത്തെതുടര്‍ന്ന് ഇരു പാര്‍ട്ടികളെയും തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടുകാരുമായിചേര്‍ ന്ന്ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഗ്രന്ഥശാലയ്ക്കുനേരെ നാടന്‍ പടക്കം എറിഞ്ഞെതെന്ന് പൊലീസ്.സംഘം പടക്കം വാങ്ങിയ ചേങ്കോട്ടുകോണംസ്വാമിയാര്‍ മഠത്തിനടുത്തുള്ള അനധികൃത പടക്കുനിര്‍മ്മാണ ശാലയ്‌ക്കെതിരെകേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴക്കൂട്ടം സൈബര്‍സിറ്റിഅസി.കമ്മിഷണര്‍ ആര്‍.അനില്‍കുമാറിന്റെനേതൃത്വത്തില്‍ കഴക്കുട്ടം സിഐ എസ്. വൈ. സുരേഷ്, എസ്‌ഐ മാരായ സുധീഷ് കുമാര്‍ , റോയ്, ഷാജി, വിയകുമാര്‍അസി. എസ്‌ഐ മാരായ ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.കേസിലെ പ്രതികള്‍ വട്ടപ്പാറ, പുളിയന്‍കോട്,പോത്തന്‍കോട്,കുറ്റിയാണി എന്നിവിടെങ്ങളില്‍ നാടന്‍ ബോംബേറ് നടത്തിയകേസിലും ചേങ്കോട്ടുകോണം, സ്വാമിയാര്‍മഠം എന്നിവിടങ്ങളില്‍ വിവിധ പാര്‍ട്ടിക്കാരുടെ ബോര്‍ുകളും കൊടിതോരണങ്ങളും നശിപ്പിച്ചകേസിലും പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."