ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം സുശക്തം: ഡി.എം.ഒ
കൊല്ലം: ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ പടരുന്നത് തടയാനായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമായി തുടരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കൊതുക് സാന്ദ്രത കൂടുതലായി കണ്ടെത്തിയ കാവല്‍, തേവള്ളി, ജ്യോതി നഗര്‍, കച്ചേരി, കിഴക്കേ കല്ലട എന്നിവിടങ്ങളിലാണ് ഉറവിട നശീകരണം ഊര്‍ജിതമാക്കിയത്.
895 കിണറുകളില്‍ വലകെട്ടി. തങ്കശ്ശേരി, ഉളിയക്കോവില്‍, തേവള്ളി പ്രദേശങ്ങളില്‍ കൊതുക് നശീകരണത്തിന് ഫോഗിങ് നടത്തി. ഈമാസം 14 മുതല്‍ 16 വരെ ജില്ലയൊട്ടാകെ ശുചിത്വമിഷന്‍, ഹരിതമിഷന്‍ എന്നിവയുമായി സഹകരിച്ച് ശുചീകരണം സംഘടിപ്പിക്കും.
14ന് സ്‌കൂള്‍, കോളജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 15ന് സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണ സ്ഥലങ്ങള്‍, 16ന് വീടുകളും പൊതുസ്ഥലങ്ങളും എന്നിങ്ങനെയാണ് ശുചീകരിക്കുക. ഇതോടൊപ്പം 18ന് പാഴ്‌വസ്തു ശേഖരണ സ്ഥാപനങ്ങള്‍, ടയര്‍ വ്യാപാര സ്ഥാപനങ്ങള്‍, തേങ്ങാ വിപണന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ശുചീകരണത്തോടൊപ്പം സ്‌പ്രേയിങും ഫോഗിങും നടത്തും.
അതേസമയം ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."