സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന പലതവണ സമീപിച്ചു: കോണ്‍സുലേറ്റിലെ ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചതായും ശിവശങ്കറിന്റെ മൊഴി
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചതായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍.
'കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്നായിരുന്നു കോഡ് ഭാഷയെന്ന് സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കി.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണത്തിന് പുറമെ നയതന്ത്ര ബാഗേജിന്റെ മറവില്‍ പല സാധനങ്ങളും കടത്തിക്കൊണ്ടു വന്നിരുന്നു എന്ന് സ്വപ്ന പറഞ്ഞതായാണ് ശിവശങ്കര്‍ വെളിപ്പെടുത്തിയത്.
യു.എ.ഇ കോണ്‍സുലേറ്റുമായുള്ള പോയിന്റ് ഓഫ് കോണ്ടാക്റ്റായി മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയെന്ന് ശിവശങ്കര്‍ മൊഴി നല്കി. മുഖ്യമന്ത്രിയോടൊപ്പം സ്വപ്നയെ കണ്ടതായി ഓര്‍ക്കുന്നില്ല. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന ബന്ധപ്പെട്ടിരുന്നുവെന്നും ശിവശങ്കര്‍ ഇ.ഡിക്ക് നല്കിയ മൊഴിയിലുണ്ട്.
കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ സ്വപ്നയെ സഹായിച്ചിട്ടില്ല. സ്വപ്നയോടൊപ്പം മുന്ന് തവണ വിദേശയാത്ര നടത്തിയെന്നും യുഎഇ റെഡ്ക്രസന്റുമായി സാമ്പത്തിക സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. 2017ല്‍ ക്ലിഫ് ഹൗസില്‍ സ്വപ്നോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓര്‍മയില്ലെന്നും എം ശിവശങ്കര്‍ വെളിപ്പെടുത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൊഴിപ്പകര്‍പ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."