അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്ക്
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിലെ മന്ത്രിമാരുടെ ടീമായി. പാര്‍ട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു സൂചനയെങ്കിലും അദ്ദേഹം ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്നാണ് അറിയുന്നത്. മന്ത്രിസഭയിലെ കരുത്തനായി, പ്രതിരോധമോ, ധനവകുപ്പോ അമിത് ഷാ കൈകാര്യം ചെയ്യുമെന്നും സൂചനയുണ്ട്.
മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അമിത് ഷായുടെ സാരഥ്യവും ആവശ്യമെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും ഇല്ലാതാക്കി, നാടകീയമായി അമിത് ഷാ മന്ത്രിസഭയിലെത്തുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.
കേരളത്തില്‍ നിന്ന്, രാജ്യസഭാ എംപിയായ വി മുരളീധരനടക്കം, 51 പേര്‍ക്ക് ഇതുവരെ മന്ത്രിസഭയില്‍ അംഗത്വമുണ്ടാകുമെന്ന അറിയിപ്പുമായി വിളിയെത്തി. അല്‍പസമയത്തിനകം നരേന്ദ്രമോദി നിയുക്ത മന്ത്രിമാരെ കാണും. വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ.
Jitu Vaghani, Gujarat BJP President tweets: Met Amit Shah ji and congratulated him for becoming a part of PM Narendra Modi's Cabinet. pic.twitter.com/ou47KOJ7SU
— ANI (@ANI) 30 May 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."