HOME
DETAILS

മരണശേഷം എന്ത് ചെയ്യണം: മുന്‍ എം.എല്‍.എയുടെ പോസ്റ്റ് വൈറലാകുന്നു

  
backup
May 13 2017 | 03:05 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%81



പെരുമ്പാവൂര്‍: മുന്‍ എം.എല്‍.എയും പൊതു പ്രവര്‍ത്തകനും ആയ സാജു പോള്‍ തന്റ മരണശേഷം തനിക്ക് വേണ്ടി എന്തല്ലാം ചെയ്യണമെന്ന കാട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ വൈറലാകുന്നു. ഇതിലെ ചില നിര്‍ദേശങ്ങള്‍ സി.പി.എം പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് കാരനാണങ്കിലും യാക്കോബായ സഭയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ സഭക്കുള്ളിലും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. പോസ്റ്റിന്റെ രൂപം ഇങ്ങനെയാണ്. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി എന്നീ നിലകളില്‍ വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കേണ്ടി വരിക സ്വാഭാവികമാണ്.
വിവാഹധൂര്‍ത്തും ആഭരണഭ്രാന്തും അവസാനിപ്പിക്കാന്‍ എന്തു ചെയ്യണമെന്ന് കൂട്ടായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. നിത്യേനയുള്ള അനാവശ്യ ചടങ്ങുകളുടെയും ആര്‍ഭാടങ്ങളുടെയും കാഴ്ച അല്‍പം മാറി ചിന്തിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുകയാണ്. ആയതിനാല്‍ മരണാനന്തര കോലാഹലങ്ങളില്‍ എന്റെ നിശ്ചയിച്ച് ഉറപ്പിച്ച തീരുമാനങ്ങള്‍ വ്യക്തമാക്കാനാണ് ഈ കുറിപ്പ്. വില്‍പത്രം എഴുതി രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ ലോകമറിയാന്‍ സമൂഹമാധ്യമങ്ങള്‍ മതിയാകും. എന്റെ മരണാനന്തര ചടങ്ങുകളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ വിടവാങ്ങലിനു ശേഷം മൃതദേഹം കാണാനും സംസ്‌കാര ചടങ്ങുകള്‍ ധന്യമാക്കാനും എത്തുന്ന കുടുംബാംഗങ്ങള്‍ , ബന്ധുക്കള്‍, അയല്‍ക്കാര്‍,സഖാക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെല്ലാം എന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
 1) മരണവിവരം വിളംബരം ചെയ്തുള്ള മൈക്ക് അനൗണ്‍സ്‌മെന്റ്, ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പാടില്ല. ഇക്കാലത്ത് ആവശ്യമില്ലാത്ത കാര്യങ്ങളാണിത്.  2) മൃതശരീരത്തിന്റെ ഫോട്ടോ വീഡിയോ മുതലായവ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്. കുടുംബ ആല്‍ബത്തില്‍ സൂക്ഷിക്കാന്‍ മാത്രമായി ദൃശ്യങ്ങള്‍ പകര്‍ത്താവുന്നതാണ്. എന്റെ ചേതനയറ്റ ശരീരവും കുടുംബാംഗങ്ങളുടെ വിലാപവും മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. ഈ അഭിലാഷം നിറവേറത്തക്കവിധം സ്വകാര്യതയോടെ കാലയവനികക്കുള്ളില്‍ മറയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
3) പ്രഫ.എം. കൃഷ്ണന്‍ നായര്‍ സാര്‍ സാഹിത്യവാരഫലത്തില്‍ മൃതശരീരത്തില്‍ പരസ്യം നടത്തലാണ് റീത്തുവയ്ക്കല്‍ എന്നെഴുതിയതു വായിച്ച ശേഷം നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ റീത്തുവയ്ക്കാറില്ല. ഒഴിവാക്കാന്‍ പറ്റാത്ത ഒദ്യോഗിക സന്ദര്‍ഭങ്ങളില്‍ വച്ചിട്ടുണ്ട്.എന്റെ ഭൗതീകശരീരത്തില്‍ പുഷ്പചക്രങ്ങളും പൂച്ചെണ്ടുകളും എന്തായാലും വേണ്ട.(പൂക്കടക്കാര്‍ പിണങ്ങരുതേ......)
4) തണുപ് തീരെ പറ്റാത്ത ഒരാളാണ് ഞാന്‍.അതുകൊണ്ട് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയേ വേണ്ട. നാട്ടിലുള്ളവരും ഓടിയെത്താവുന്ന ദൂരത്തുള്ളവരും അന്തിമോപചാരം അര്‍പ്പിച്ചാല്‍ മതി. 6  7 മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം പൂര്‍ത്തിയാകണം.5) ആദരസൂചകമായി നാട്ടുകാരെ കഷ്ടപ്പെടുത്തി ഹര്‍ത്താല്‍ ആഘോഷിക്കരുത്. 6) ചടങ്ങുകള്‍ക്കുശഷം മൗനജാഥ, അനുശോചനയോഗം എന്നിവ നടത്തേണ്ടതില്ല.നാട്ടുകാര്‍ നന്നായി അറിയുന്ന ഒരാളെക്കുറിച്ച് രാഷ്ട്രീയമായും വ്യക്തിപരമായും എതിര്‍ത്തു നടന്നിരുന്നവരടക്കം പുകഴ്ത്തി വിഷമിക്കാന്‍ ഇടയാക്കരുത്.    7) സഖാക്കള്‍ക്കു കഷ്ടപ്പാടായി സ്മാരകം നിര്‍മ്മിക്കലും വര്‍ഷം തോറും അനുസ്മരണം നടത്തലും ആരു നിര്‍ബ്ബന്ധിച്ചാലും ചെയ്യരുത്....
ഏഴ് കാര്യങ്ങളില്‍ ഏഴാമതായി പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ള ഉപദേശമാണ തരത്തിലുള്ള പ്രചരണവും ശക്തമാണ്. ഏറ്റവും കൂടുതല്‍ അനുസ്മരണം നടത്തലും സ്മാരകം നിര്‍മ്മിക്കലും നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം പെരുമ്പാവൂരില്‍ സി.പി.എമ്മിന്റെ താഴേതട്ടിലുള്ള പ്രവര്‍ത്തനങ്ങളിലും, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസി സഡന്റ് എന്ന നിലയില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ്  സാജു പോള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago