കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം; ചിത്രപ്രദര്‍ശനത്തിലൂടെ പ്രതിഷേധം
കണ്ണൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലകടറേറ്റ് പരിസരം ചിത്രകാരനായ സുരേന്ദ്രന്‍ കുക്കാനത്തിന്റെ ഒറ്റയാള്‍ പ്രതിഷേധ സമരം. തന്റെ 14ഓളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രതിഷേധ ചിത്രപ്രദര്‍ശനം നടത്തിയത്. മഹാഭാരതത്തിലെ പാഞ്ചാലി വസ്ത്രാക്ഷേപത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം. ഏറെക്കാലമായി ഇത്തരത്തിലുള്ള ഒറ്റയാള്‍ സമരങ്ങള്‍ നടത്തി ശ്രദ്ധേയമായ കലാകാരനാണ് കരിവെള്ളൂരിനു സമീപത്തെ സുരേന്ദ്രന്‍. മാനം കാക്കാന്‍ പൊരുതുന്ന ദൈവത്തിന്റെ മാലാഖമാര്‍ക്ക് അഭിവാദ്യമെന്ന ബോര്‍ഡും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. കരിവെള്ളൂരിലെ അലകേരളം എന്ന പേരിലുളള പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് കലക്ടറേറ്റില്‍ സമരം സംഘടിപ്പിച്ചത്. അടുത്ത ചിത്രപ്രദര്‍ശനം എറണാകുളത്ത് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10ന് ആരംഭിച്ച ചിത്രപ്രദര്‍ശനം വൈകിട്ട് അഞ്ചിന് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."