രാഷ്ട്രീയ പകപോക്കലെന്ന്; ഫാറൂഖ് അബ്ദുല്ലയെ ഇ.ഡി ചോദ്യം ചെയ്തു
ശ്രീനഗര്‍: ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസില്‍ ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇഡി). ജമ്മു കശ്മിര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചെയര്‍മാനായിരുന്ന കാലത്ത് 43 കോടി ദുര്‍വിനിയോഗം ചെയ്തെന്ന കേസിലാണ് ചോദ്യം ചെയ്തതെന്ന് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ അറയിച്ചു.
അതേസമയം, ചോദ്യം ചെയ്യലിനെതിരേ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും അദ്ദേഹത്തിന്റ മകനുമായ ഉമര്‍ അബ്ദുല്ല രംഗത്തെത്തി. ഗുപ്കര്‍ പ്രഖ്യാപനത്തിലൂടെ പീപ്പിള്‍സ് അലയന്‍സ് രൂപീകരിച്ചതിന് പിന്നാലെയുണ്ടായ ചോദ്യം ചെയ്യല്‍ രാഷ്ട്രീയ വൈരാഗ്യത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതേ കേസുമായി ബന്ധപ്പെട്ട് 2019ല്‍ ഇ.ഡിയും 2018ല്‍ സി.ബി.ഐയും ഫാറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്തിരുന്നു.
ജമ്മു കശ്മിരിലെ മുഖ്യധാരാ പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ ചോദ്യംചെയ്യലെന്നും നാഷനല്‍ കോണ്‍ഫറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെയും എതിര്‍ക്കുന്ന ഒരാള്‍ക്ക് നല്‍കുന്ന വിലയാണിത്. വിവിധ കേന്ദ്ര ഏജന്‍സികള്‍ മുഖേന ബി.ജെ.പിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുന്നത് കുറച്ച് കാലമായി തുടരുകയാണ്. ഫാറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്യാന്‍ നോട്ടിസ് അയച്ച നടപടിയും അതിന് ഉദാഹരണമാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. അവകാശ നിഷേധങ്ങള്‍ക്കെതിരേ രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചതാണ് ഫാറൂഖ് അബ്ദുല്ലയെ പെട്ടന്ന് ചോദ്യംചെയ്യലിന് പിന്നിലെന്ന് പി.ഡി.ഡി നേതാവ് മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു. ഇതുകൊണ്ടൊന്നും അവകാശങ്ങള്‍ക്കായുള്ള തങ്ങളുടെ പോരാട്ടത്തെ തളര്‍ത്താനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."