HOME
DETAILS
MAL
ഫറോക്കില്‍ പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളമൊഴുകി
backup
May 13 2017 | 03:05 AM
ഫറോക്ക്: ജപ്പാന് കുടിവെള്ള പദ്ധതിയുടെ ഭൂഗര്‍ഭ പൈപ്പ് വീണ്ടും പൊട്ടി റോഡിലേക്ക് വെളളമൊഴുകിയതിനെ തുടര്‍ന്നു കടലുണ്ടിയിലേക്കുളള ശുദ്ധജല വിതരണം മുടങ്ങി. കടലുണ്ടിയിലേക്ക് പോകുന്ന പൈപ്പ് ഫറോക്ക് ബോട്ടുജെട്ടിക്ക് സമീപം പൊട്ടിയാണ് വെള്ളമൊഴുകിയത്. ഇതു രണ്ടാം തവണയാണ് ഇതേസ്ഥലത്തു തന്നെ പൈപ്പ് പൊട്ടുന്നത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ പരന്നൊഴുകി. കരുവന്തിരുത്തി റോഡിലാകെ വെള്ളം തളം കെട്ടിനിന്നത് ഗതാഗതത്തെ ബാധിച്ചു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വാള്‍വ് അടച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."