HOME
DETAILS
MAL
100 കോടി വരെ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഉടന്‍ അനുമതി
backup
October 20 2020 | 01:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്ത് നൂറു കോടി രൂപ വരെ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ തുടങ്ങാന്‍ അപേക്ഷിച്ചാല്‍ ഉടന്‍ അനുമതി. ഇതിനായി നിയമ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനനസിറക്കി. നിലവില്‍ പത്തു കോടി വരെയായിരുന്നു ആനുകൂല്യം ഉണ്ടായിരുന്നത്. ഇതാണ് നൂറു കോടി വരെയാക്കിയത്. വ്യവസായം തുടങ്ങാന്‍ അനുമതി ലഭിച്ചാല്‍ അതിന് അഞ്ചു വര്‍ഷം പ്രാബല്യമുണ്ടാകും. അഞ്ചു വര്‍ഷത്തിനിടയില്‍ വ്യവസായം തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും പുതുക്കി നല്‍കും. പക്ഷേ അനുമതി ലഭിച്ച് ഒരു വര്‍ഷത്തിനകം വ്യവസ്ഥകള്‍ പാലിച്ച് സാക്ഷ്യപത്രം നല്‍കണം.
കെ.സ്വിഫ്റ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ പരിഗണിക്കാനും നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ എന്ന പേരില്‍ സമിതിയും നിലവില്‍ വന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ വ്യവസായങ്ങള്‍ക്ക് ഇളവ് ബാധകമല്ല. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കാനോ 2016 ലെ കേരള നഗര ഗ്രാമാസൂത്രണ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ള ഭൂവിനിയോഗത്തിനോ അംഗീകാരം ഉപയോഗിക്കരുത്. ചട്ടങ്ങള്‍ ലംഘിച്ചാലോ നല്‍കിയ വിവരങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞാലോ അംഗീകാരം റദ്ദാക്കും. നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോയില്‍ വ്യവസായ വകുപ്പ് സെക്രട്ടറി, വ്യവസായ വാണിജ്യ ഡയരക്ടര്‍, കെ.എസ്.ഐ.ഡി.സി എം.ഡി, കിന്‍ഫ്ര എം.ഡി തുടങ്ങിയവരാണ് അംഗങ്ങള്‍. വ്യവസായ വകുപ്പിന്റെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ചുമതലയുള്ള സെക്രട്ടറി ചെയര്‍മാനായിരിക്കും. കെ.എസ്.ഐ.ഡി.സി എം.ഡിക്കാണ് സി.ഇ.ഒയുടെയും കണ്‍വീനറുടെയും ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."