കാട്ടാന ശല്യം രൂക്ഷം; കര്‍ഷകര്‍ പ്രതിസന്ധിയില്‍
മറയൂര്‍: ഇടക്കടവ് മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷി നാശമുണ്ടാക്കി. മറയൂര്‍ ചന്ദന ഡിവിഷനിലെ വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷന്റെ അധികാര പരിധിയില്‍ വരുന്ന പുതുവെട്ട് ഇടക്കടവ് ഭാഗങ്ങളിലാണ് കാട്ടാന ഇറങ്ങിയത്.
പുതുവെട്ട് ഇടക്കടവ് ഭാഗത്ത് താമസിക്കൂന്ന രാജന്‍, ഷിബു, മുനിയാണ്ടി എന്നിവരുള്‍പ്പെടെയുള്ളവരുടെ കൃഷി ദേഹണ്ഡങ്ങളാണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചത്.ചിന്നാര്‍ വന്യജീവി സങ്കേതം വഴി ഭക്ഷണത്തിനും വെള്ളത്തിനുമായാണ് കാട്ടാനകള്‍ ഈ മേഖലയിലേയ്ക്ക് സ്ഥിരമായെത്തുന്നത്.
കര്‍ഷകരുടെ ആവശ്യപ്രകാരം വനാതിര്‍ത്തിയില്‍ സോളാര്‍ വേലി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അശാസ്ത്രീയമായതിനാല്‍ ഇത് പലപ്പോഴും ഫലവത്താകാറില്ല. സോളാര്‍ വേലി നിര്‍മ്മിച്ചതിന് ശേഷം കാട്ടാനകള്‍ ഇപ്പോഴും ഈ വഴിയില്‍ യഥേഷ്ടം സഞ്ചരിച്ച് കൃഷിയിടത്തിലെത്തുന്നത് പതിവായി തുടരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."